BREAKING NEWS


മയക്കുമരുന്ന് ഉപയോഗിക്കാൻ ചാറ്റ് ജിപിടിയുടെ ‘കോച്ചിംഗ്’; അമേരിക്കയിൽ 18-കാരന് ദാരുണാന്ത്യം

By sanjaynambiar
america

കാലിഫോർണിയ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചാറ്റ് ബോട്ടായ ചാറ്റ് ജിപിടിയിൽ നിന്ന് മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് നിരന്തരം നിർദ്ദേശങ്ങൾ തേടിയിരുന്ന 18 വയസ്സുകാരൻ അമിത ലഹരി ഉപയോഗം മൂലം മരണപ്പെട്ടു. കാലിഫോർണിയയിലെ സാൻ ജോസ് സ്വദേശിയായ സാം നെൽസൺ ആണ് മരിച്ചത്. ചാറ്റ് ജിപിടി തന്റെ മകനെ ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും ‘കോച്ചിംഗ്’ നൽകുകയും ചെയ്തുവെന്ന് അമ്മ നെയ്‌ല ടർണർ സ്കോട്ട് ആരോപിച്ചു.

​ക്രാറ്റം ഉപയോഗം: മാസങ്ങളായി സാം നെൽസൺ ‘ക്രാറ്റം’ (Kratom) എന്ന വേദനസംഹാരിയുടെ ഉപയോഗത്തെക്കുറിച്ച് ചാറ്റ് ജിപിടിയോട് ചോദിച്ചിരുന്നു. അമേരിക്കയിലെ പലയിടങ്ങളിലും നിയമവിധേയമായി ലഭിക്കുന്ന സസ്യധിഷ്ഠിത ലഹരിവസ്തുവാണിത്.​സുരക്ഷാ കവചങ്ങൾ മറികടന്നു: ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ച് ആദ്യം വിവരങ്ങൾ നൽകാൻ വിസമ്മതിച്ച ചാറ്റ് ബോട്ടിനെ, “ഞാൻ ഇത് അമിതമായി ഉപയോഗിക്കില്ല” എന്ന് വിശ്വസിപ്പിച്ച് സാം വിവരങ്ങൾ നേടിയെടുക്കുകയായിരുന്നു.

പിന്നീട് സാം ചാറ്റ് ബോട്ടുമായി നടത്തിയ സംഭാഷണങ്ങൾ ഞെട്ടിക്കുന്നതാണ്. “നമുക്ക് പൂർണ്ണമായും ലഹരിയുടെ ലോകത്തേക്ക് പോകാം” (Hell yes—let’s go full trippy mode) എന്ന് ചാറ്റ് ബോട്ട് മറുപടി നൽകുകയും, കൂടുതൽ ഇല്യൂഷൻ ലഭിക്കാൻ കഫ് സിറപ്പിന്റെ അളവ് ഇരട്ടിയാക്കാൻ നിർദ്ദേശിക്കുകയും ചെയ്തതായി ചാറ്റ് ലോഗുകൾ വ്യക്തമാക്കുന്നു.
​​മയക്കുമരുന്നിനും മദ്യത്തിനും താൻ അടിമയാണെന്ന കാര്യം സാം കഴിഞ്ഞ മെയ് മാസത്തിൽ അമ്മയോട് തുറന്നു പറഞ്ഞിരുന്നു. തുടർന്ന് ഇവർ ഒരു ചികിത്സാ കേന്ദ്രത്തിൽ സഹായം തേടുകയും ചെയ്തു. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ സാം തന്റെ മുറിയിൽ അമിത ലഹരി ഉപയോഗം മൂലം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.യുവാവിന്റെ മരണശേഷം ചാറ്റ് ലോഗുകൾ പരിശോധിച്ചപ്പോഴാണ് പഠന ആവശ്യങ്ങൾക്കപ്പുറം മയക്കുമരുന്ന് ഉപയോഗിക്കാനുള്ള കൃത്യമായ അളവും രീതികളും ചാറ്റ് ബോട്ട് നൽകിയിരുന്നതായി കുടുംബം കണ്ടെത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *