BREAKING NEWS


കെ-ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് സർക്കാർ മരവിപ്പിച്ചു; സുപ്രീം കോടതിയിൽ റിവ്യൂ പെറ്റീഷൻ നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി

By sanjaynambiar
sivankutttyy

തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റത്തിനും കെ-ടെറ്റ് (K-TET) യോഗ്യത നിർബന്ധമാക്കി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഉത്തരവ് സംസ്ഥാന സർക്കാർ മരവിപ്പിച്ചു. സുപ്രീം കോടതി വിധിയെത്തുടർന്ന് പുറപ്പെടുവിച്ച ഈ ഉത്തരവിനെതിരെ അധ്യാപകർക്കിടയിൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് മന്ത്രി വി. ശിവൻകുട്ടിയുടെ ഈ നിർണ്ണായക പ്രഖ്യാപനം.

​റിവ്യൂ പെറ്റീഷൻ: 2025 സെപ്റ്റംബറിലെ സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ പുനഃപരിശോധനാ ഹർജി (Review Petition) ഫയൽ ചെയ്യും.സർക്കാർ നിലപാട്: കെ-ടെറ്റ് നിലവിൽ വരുന്നതിന് മുൻപും ശേഷവും ജോലിയിൽ പ്രവേശിച്ചവരെ ഒരേപോലെ കാണുന്നത് പ്രായോഗികമല്ലെന്നും ഈ വസ്തുത സുപ്രീം കോടതിയെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. കോടതി വിധിയുടെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുക മാത്രമാണ് സർക്കാർ ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു.

“അന്വേഷണം ശരിയായ ദിശയിൽ”
​ശബരിമല സ്വർണ്ണ മോഷണക്കേസുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണങ്ങൾക്കും മന്ത്രി മറുപടി നൽകി.
​അന്വേഷണം: കേസിലെ അന്വേഷണം ഊർജിതമായി നടക്കുകയാണ്. ഉന്നതരായ പലരും ചോദ്യം ചെയ്യലിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ അന്വേഷണത്തെ അട്ടിമറിക്കാൻ പ്രതിപക്ഷം ബോധപൂർവ്വം ശ്രമിക്കുകയാണെന്ന് മന്ത്രി ആരോപിച്ചു.
​രാഷ്ട്രീയ ആരോപണം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയുള്ള ആരോപണങ്ങൾ ഇതിന്റെ ഭാഗമാണ്. പ്രതിപക്ഷ നേതാവും അടൂർ പ്രകാശും ഈ വിഷയത്തിൽ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

​വെള്ളാപ്പള്ളി നടേശന്റെ പരാമർശം: മാധ്യമപ്രവർത്തകനെ അധിക്ഷേപിച്ചുകൊണ്ടുള്ള വെള്ളാപ്പള്ളി നടേശന്റെ പരാമർശം നമ്മുടെ സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് മന്ത്രി പറഞ്ഞു.സ്കൂൾ അനുമതി: മതപരമായ കാരണങ്ങളാൽ ഒരു സ്കൂളിനും അനുമതി നിഷേധിക്കാറില്ല. പുതിയ സ്കൂളുകൾക്കായി എസ്.എൻ.ഡി.പി (SNDP) യോ എൻ.എസ്.എസ് (NSS) ഓ പ്രത്യേകമായി അപേക്ഷകളൊന്നും നൽകിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *