BREAKING NEWS


പിണറായിയിൽ സ്ഫോടനം: സി.പി.എം പ്രവർത്തകന്റെ വിരലുകൾ അറ്റു; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

By sanjaynambiar
BOMB

കണ്ണൂർ: പിണറായിയിൽ സ്ഫോടകവസ്തു കൈകാര്യം ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകന്റെ കൈവിരലുകൾ അറ്റു. പിണറായി വെണ്ടുട്ടായി സ്വദേശിയായ സ്നേഹാലയത്തിൽ വിബിൻ രാജിന്റെ (26) വലതുകൈപ്പത്തിയിലെ മൂന്ന് വിരലുകളാണ് അറ്റുപോയത്. സുഹൃത്ത് ചിത്രീകരിച്ച സ്ഫോടനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. സ്ഫോടകവസ്തു കത്തിക്കാൻ ശ്രമിക്കുന്നതും അത് കൈയിലിരുന്ന് പൊട്ടിത്തെറിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

​വെണ്ടുട്ടായി കനാൽക്കരയിൽ വെച്ചായിരുന്നു സംഭവം. റീൽസ് ചിത്രീകരിക്കുന്നതിനിടെ പൊട്ടാത്ത പടക്കം കൈയിലെടുത്ത് പരിശോധിക്കുമ്പോൾ പൊട്ടിത്തെറിച്ചതാണെന്നാണ് കൂടെയുണ്ടായിരുന്നവർ പോലീസിന് നൽകിയ മൊഴി. എന്നാൽ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ നിർമ്മിച്ച പടക്കമാണെന്ന് സിപിഎം പ്രാദേശിക നേതൃത്വം വിശദീകരിച്ചു. പരിക്കേറ്റ വിബിൻ രാജ് കോൺഗ്രസ് ഓഫീസ് കത്തിക്കാൻ ശ്രമിച്ചതടക്കം മൂന്ന് കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *