BREAKING NEWS


തീവ്രമായ വർഗീയ പരാമർശവുമായി മുസ്ലിം ലീഗ് നേതാവ്.

By sanjaynambiar
klkokiopoppo

മലപ്പുറം തെന്നല പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം.പി. കുഞ്ഞിമൊയ്തീൻ ആണ് പ്രസ്താവന നടത്തിയത്.
​സിപിഐഎം ഓഫീസുകളിൽ മുസ്ലിം പെൺകുട്ടികളെ ഹിന്ദുക്കൾക്ക് വിവാഹം ചെയ്തുകൊടുക്കുന്നു എന്നും, എന്നാൽ തിരിച്ച് ഒരു വിവാഹം നടന്നാൽ അത് ‘ലൗ ജിഹാദ്’ എന്ന് ആക്ഷേപിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.ഈ പരാമർശങ്ങൾ മതസ്പർദ്ധ വളർത്തുന്നതാണ്. എം.പി. കുഞ്ഞിമൊയ്തീൻ ഒരു സിപിഐഎം ഓഫീസ് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് വിദ്വേഷം പരത്താൻ ശ്രമിച്ചത്. മുസ്ലിം പെൺകുട്ടികളെ ഹിന്ദു ആൺകുട്ടികൾക്ക് വിവാഹം ചെയ്തുകൊടുക്കുന്നതാണ് സിപിഐഎമ്മിന്റെ നയം, അവർ ഓഫീസുകളിൽ വെച്ച് വിവാഹം നടത്തും.

എന്നാൽ, ഇതിന് വിപരീതമായി സംഭവിച്ചാൽ അതിനെ ലൗ ജിഹാദായി ചിത്രീകരിക്കുമെന്നും കുഞ്ഞിമൊയ്തീൻ ആരോപിച്ചു.തെന്നലയിൽ എൽഡിഎഫ് സ്ഥാനാർത്ഥി സയ്യിദലി മജീദ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെയുള്ള പ്രതിഷേധ യോഗത്തിലാണ് ഈ പ്രസംഗം ഉണ്ടായത്. സയ്യിദലി മജീദിന്റെ പ്രസ്താവനയെ സിപിഐഎം തള്ളിപ്പറയുകയും അദ്ദേഹം മാപ്പ് പറയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുസ്ലിം ലീഗ് നേതാവിന്റെ ഭാഗത്തുനിന്ന് മതസ്പർദ്ധയുണ്ടാക്കുന്ന ഈ നീക്കം ഉണ്ടായിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *