BREAKING NEWS


ക്രിസ്റ്റ്യാനോ റൊണാൾഡോ ‘ഫാസ്റ്റ് ആൻഡ് ഫ്യൂരിയസി’ന്റെ അന്തിമ ഭാഗത്തിൽ? അഭ്യൂഹങ്ങൾ ശക്തമാക്കി വിൻ ഡീസലിന്റെ പോസ്റ്റ്!

By sanjaynambiar

ഹോളിവുഡിന്റെ സൂപ്പർ ഹിറ്റ് ആക്ഷൻ ഫ്രാഞ്ചൈസിയായ ‘ഫാസ്റ്റ് ആൻഡ് ഫ്യൂരിയസി’ന്റെ (Fast & Furious) അവസാന ഭാഗത്തിൽ ലോകോത്തര ഫുട്ബോൾ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo) അഭിനയിച്ചേക്കുമെന്ന റിപ്പോർട്ടുകൾ ആരാധകർക്കിടയിൽ ആവേശം നിറയ്ക്കുന്നു.ചിത്രത്തിന്റെ നിർമ്മാതാവും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നടനുമായ വിൻ ഡീസലാണ് ഈ ചർച്ചകൾക്ക് തുടക്കമിട്ടത്. റൊണാൾഡോയ്ക്കൊപ്പമുള്ള ഒരു ചിത്രം തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചുകൊണ്ട് ഡീസൽ കുറിച്ചത് ഇങ്ങനെയാണ്:

​”ക്രിസ്റ്റ്യാനോ റൊണാൾഡോ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ഫ്രാഞ്ചൈസിയിൽ ഉണ്ടാകുമോ എന്ന് എല്ലാവരും ചോദിക്കുന്നു. അദ്ദേഹം ഒരു യഥാർത്ഥ മനുഷ്യനാണ്, അദ്ദേഹത്തിനായി ഞാൻ ഒരു റോൾ എഴുതിയിട്ടുണ്ട്.”

​പോർച്ചുഗലിന്റെയും അൽ നസ്‌റിന്റെയും താരമായ റൊണാൾഡോയുടെ കളിക്കളത്തിലെ കരിയർ അവസാനിക്കുന്നതിന് മുന്നോടിയായുള്ള ഒരു നിർണ്ണായക വഴിത്തിരിവായാണ് ഈ വാർത്തയെ ആരാധകവൃന്ദം നോക്കിക്കാണുന്നത്. 2001-ൽ ആരംഭിച്ച ഈ ആക്ഷൻ പരമ്പരയിലെ പതിനൊന്നാമത് ചിത്രമാണ് അന്തിമ ഭാഗമായി 2027 ഏപ്രിലിൽ പുറത്തിറങ്ങുക.
​കൂടാതെ, അന്തരിച്ച നടൻ പോൾ വാക്കർ അനശ്വരമാക്കിയ ബ്രയാൻ ഒ’കോണർ എന്ന കഥാപാത്രം വിൻ ഡീസലിന്റെ ഡോമിനിക് ടൊറെറ്റോ എന്ന കഥാപാത്രത്തെ വീണ്ടും കാണുമെന്നും ഡീസൽ നേരത്തെ സൂചന നൽകിയിരുന്നു.
​ഫുട്ബോൾ ലോകത്തെ ‘സി ആർ 7’ ആയി മിന്നും പ്രകടനം കാഴ്ചവെച്ച റൊണാൾഡോ, വെള്ളിത്തിരയിലും അതേ തിളക്കം നിലനിർത്തുമോ എന്ന് കാത്തിരുന്നു കാണാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *