പാലക്കാട്: ബലാത്സംഗക്കേസിൽ പ്രതിയായി 15 ദിവസമായി ഒളിവിൽ തുടരുകയായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. വോട്ടെടുപ്പ് ദിനത്തിൽ പരസ്യമായി രംഗത്തെത്തി. തൻ്റെ നിയമസഭാ മണ്ഡലമായ കുന്നത്തൂർമേടിലെ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ പോളിംഗ് ബൂത്തിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്താനെത്തിയത്.

വൈകീട്ട് 4.50-ഓടെ വോട്ടർമാരുടെ തിരക്ക് കുറഞ്ഞതിന് ശേഷമാണ് ഒളിവിൽ കഴിയുന്ന എം.എൽ.എ. പോളിംഗ് ബൂത്തിലെത്തിയത്. 25 വയസ്സുള്ള യുവതിയുടെ പരാതിയെ തുടർന്ന് രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിൽ ഇദ്ദേഹത്തെ പിടികൂടാൻ പോലീസ് ഊർജ്ജിതമായ അന്വേഷണം തുടരുന്നതിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
