BREAKING NEWS


തുടർച്ചയായ രണ്ടാം എം.വി.പി പുരസ്കാരം: ലയണൽ മെസ്സി എം.എൽ.എസ്സിൻ്റെ രാജാവ്!

By sanjaynambiar
fkdjdjs

ഇന്റർ മയാമി സി.എഫിൻ്റെ ഇതിഹാസ താരം ലയണൽ മെസ്സിയെ തേടി 2025-ലെ മേജർ ലീഗ് സോക്കറിലെ (എം.എൽ.എസ്.) ഏറ്റവും മൂല്യമേറിയ താരത്തിനുള്ള (എം.വി.പി) പുരസ്‌കാരം. ഈ ബഹുമതി തുടർച്ചയായി രണ്ട് സീസണുകളിൽ നേടുന്ന ആദ്യത്തെ താരം എന്ന ചരിത്രനേട്ടമാണ് മെസ്സി ഇതോടെ സ്വന്തമാക്കിയത്.
​മെസ്സിയെ കൂടാതെ പ്രെഡ്ഡ്രാഗ് “പ്രെക്കി” റാഡോസാവ്ലേവിച്ച് മാത്രമാണ് രണ്ടുതവണ എം.വി.പി. ജേതാവായിട്ടുള്ള മറ്റൊരു താരം. മാധ്യമപ്രവർത്തകർ, കളിക്കാർ, ക്ലബ്ബുകൾ എന്നിവയുടെ സംയുക്ത വോട്ടിങ്ങിൽ 70% ലേറെ വോട്ടുകൾ നേടിയാണ് മെസ്സി ഒന്നാം സ്ഥാനം ഉറപ്പിച്ചത്.

​ഗോളടിയിലും അസിസ്റ്റിലും മെസ്സി മാജിക് 2025 സീസണിൽ 28 മത്സരങ്ങളിൽ നിന്ന് 29 ഗോളുകൾ നേടി മെസ്സി ഗോൾഡൻ ബൂട്ട് സ്വന്തമാക്കി. കൂടാതെ 19 അസിസ്റ്റുകളും താരം നൽകി. തുടർച്ചയായ രണ്ടാം വർഷവും 36-ൽ അധികം ഗോൾ സംഭാവനകൾ നേടുന്ന ഏക എം.എൽ.എസ്. താരവും ലയണൽ മെസ്സി തന്നെയാണ്. ​റെക്കോർഡ് ട്രോഫിയുമായി മയാമിക്ക് കപ്പ് ​മെസ്സിയുടെ അവിസ്മരണീയമായ പ്രകടന മികവിലാണ് മയാമി അവരുടെ കന്നി എം.എൽ.എസ്. കപ്പ് നേടിയത്. ഡിസംബർ 6-ന് നടന്ന ഫൈനലിൽ വാങ്കൂവർ വൈറ്റ്ക്യാപ്‌സിനെ 3-1ന് പരാജയപ്പെടുത്തിയാണ് ഡേവിഡ് ബെക്കാമിൻ്റെ ഉടമസ്ഥതയിലുള്ള മിയാമി ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്.

ഈ ഫൈനലിൽ മിയാമിയുടെ മൂന്നു ഗോളുകളിലും നേരിട്ടോ പരോക്ഷമായോ പങ്കാളിയായ മെസ്സി, സ്വന്തം കരിയറിലെ 48-ാം ട്രോഫി ആണ് നേടിയത്. ഇതോടെ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ട്രോഫികൾ നേടിയ താരം എന്ന ലോക റെക്കോർഡും മെസ്സി തൻ്റെ പേരിലാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *