BREAKING NEWS


‘കളങ്കാവൽ’ 50 കോടി ക്ലബ്ബിൽ, ബോക്സ്‌ ഓഫീസിൽ തരംഗമായി മമ്മൂട്ടി

By sanjaynambiar
hfd

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിൽ എത്തിയ, ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ‘കളങ്കാവൽ’. തിയേറ്ററുകളിൽ വൻ വിജയമായി പ്രദർശനം തുടരുന്ന ഈ ചിത്രം ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ സ്ഥാപിച്ചിരിക്കുകയാണ്.​ഏറ്റവും വേഗത്തിൽ 50 കോടി എന്ന മാന്ത്രിക സംഖ്യ കടക്കുന്ന മമ്മൂട്ടി ചിത്രമായി ‘കളങ്കാവൽ’ മാറി. റിലീസ് ചെയ്ത് നാല് ദിവസങ്ങൾക്കുള്ളിൽ തന്നെ വേൾഡ് വൈഡായി ചിത്രം 50 കോടി രൂപ കളക്ഷൻ നേടിക്കഴിഞ്ഞു. ചിത്രത്തിന്റെ അണിയറപ്രവർത്തകരാണ് ഈ സുപ്രധാന നേട്ടം ഔദ്യോഗികമായി അറിയിച്ചത്.

​മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ‘കളങ്കാവൽ’, മെഗാ സ്റ്റാറിൻ്റെ കരിയറിലെ 50 കോടി ക്ലബ്ബിൽ ഇടം നേടുന്ന പുതിയ ചിത്രമാണ്. ഭീഷ്മപർവം, കണ്ണൂർ സ്ക്വാഡ്, ഭ്രമയുഗം, ടർബോ തുടങ്ങിയ സൂപ്പർ ഹിറ്റുകൾക്ക് ശേഷമാണ് ഈ നേട്ടം. ചിത്രത്തിൽ മമ്മൂട്ടി പ്രതിനായക (വില്ലൻ) വേഷത്തിലാണ് എത്തുന്നത് എന്ന പ്രത്യേകതയും പ്രേക്ഷകരെ ആകർഷിക്കുന്ന പ്രധാന ഘടകമാണ്.പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന മികച്ച പ്രതികരണങ്ങൾ കാരണം, ഇന്നലെ ഉൾപ്പെടെ 110 ലേറ്റ് നൈറ്റ് അധിക ഷോകൾ ചിത്രം ഒരുക്കിയിരുന്നു. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *