
റ്റൊരു ജീവിയുടെ ശ്വാസകോശം നമ്മുടെയുള്ളില്‍ പ്രവര്‍ത്തിച്ചാല്‍ എന്ത് സംഭവിക്കും. അത്തരം ചിന്തകളുടെ സാധ്യത നേരത്തേത്തന്നെ ശാസ്ത്രലോകം തെളിയിച്ചതാണ്. ഹൃദയവും വൃക്കയും കരളുമൊക്കെ മാറ്റിവെക്കുന്ന കൂട്ടത്തില്‍ ഇനി ശ്വാസകോശവും ഉണ്ട്.
മസ്തിഷ്കമരണം സംഭവിച്ച മനുഷ്യനില്‍ ജനിതകമാറ്റം വരുത്തിയ പന്നിയുടെ ശ്വാസകോശം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയിച്ചു. ഒന്പതുദിവസം ഇത് പ്രവര്‍ത്തനക്ഷമമായിരുന്നെന്ന വിവരവും ശാസ്ത്രലോകം പുറത്തുവിട്ടു. ചൈനയിലാണ് ശസ്ത്രക്രിയ നടന്നത്. മസ്തിഷ്കമരണം സംഭവിച്ച 39കാരന്റെ ഇടത് ശ്വാസകോശമാണ് മാറ്റിവെച്ചത്. മറ്റൊരു ജീവിവര്‍ഗത്തിന്റെ കോശങ്ങളോ അവയവങ്ങളോ മനുഷ്യനിലേക്ക് മാറ്റിവെക്കുന്നതിനെ സെനോട്രാന്സ്പ്ലാന്റേഷന് എന്നാണ് പറയുന്നത്. അവയവക്ഷാമം പരിഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നെയ്ചര്‍ മെഡിസിന് ജേണലിലാണ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
