BREAKING NEWS


11 പേരുടെ ജീവൻ അപഹാlരിച്ച ഫോർട്ട്കൊച്ചി യാത്ര  ദുരന്തത്തിന് ഒരു പതിറ്റാണ്ട്

By sanjaynambiar
1500x900 1110889 cha

സമുദ്രഗതാഗതത്തിന്റെയും മത്സ്യബന്ധനത്തിന്റെയും കേന്ദ്രമാണ് ഫോർട്ട്‌ കൊച്ചി. അതിനാൽ തന്നെ ചരിത്രത്തിലുടനീളം പല കപ്പൽ അപകടങ്ങളും ഇവിടെ സംഭവിച്ചിട്ടുണ്ട്. ഏറ്റവും ശ്രദ്ധേയമായത് 2015-ൽ ഫോർട്ട് കൊച്ചിക്ക് സമീപം ബോട്ട് മറിഞ്ഞ് നിരവധി തൊഴിലാളികൾ മരിച്ച അപകടമായിരുന്നു. ഫോർട്ട് കൊച്ചി അഴിമുഖത്ത് 11 ജീവനുകൾ പൊലിഞ്ഞ ആ”ഫോർട്ട് കൊച്ചി യാത്രാബോട്ട് ദുരന്ത’ത്തിന് ഒരുപതിറ്റാണ്ട് തികയുന്നു. 2015ലെ ഓണക്കാലത്ത്‌ ആഗസ്‌ത്‌ 26ന് ഉച്ചയ്ക്കാണ് കൊച്ചി അഴിമുഖത്ത് കോർപറേഷന്റെ ‘എം ബി ഭാരത്’ ബോട്ട് മറിഞ്ഞത്. ഫോർട്ട്കൊച്ചി ബോട്ട് ജെട്ടിക്ക് സമീപത്തെ പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം നിറച്ച് അമിത വേഗതയിൽ പാഞ്ഞ മത്സ്യബന്ധന വള്ളം ജെട്ടിക്ക് അടുത്ത് എത്താറായപ്പോൾ യാത്ര ബോട്ടിൽ ശക്തമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നെടുകെ പിളർന്ന ബോട്ട് മുങ്ങി താഴുകയായിരുന്നു. ഏകദേശം 45 യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തെ സംബന്ധിച്ച് അന്വേഷിക്കാൻ അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാർ കമീഷനെയും നിയോഗിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ അഞ്ച് ലക്ഷം രൂപയും, നഗരസഭ രണ്ട് ലക്ഷം രൂപയും നഷ്ട പരിഹാരം നൽകി. പരിക്കേറ്റവർക്ക് ചികിത്സ സഹായവും നൽകി.


2015-ലെ ഫോർട്ട് കൊച്ചി കപ്പൽ അപകടത്തിനു ശേഷം ഇന്നും ഇതേ സ്ഥലത്ത് മത്സ്യ ബന്ധന വള്ളങ്ങള്‍ അലക്ഷ്യമായി എത്തുന്നതും കൂട്ടമായി കെട്ടിയിടുന്നതും തുടര്‍ക്കഥയാണ്. നിരപരാധികളായ തൊഴിലാളികളുടെ ജീവൻ നഷ്ടപ്പെട്ട  ഇത്തരം സംഭവങ്ങൾ, കടലിനോടും തൊഴിൽ മേഖലകളോടും ബന്ധപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങൾ ശക്തമാക്കേണ്ടതിന്റെ ആവശ്യം നമ്മെ ഓർമ്മപ്പെടുത്തുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *