എറണാകുളം ആലുവയിലെ ലോഡ്ജില്‍ യുവതിയെ ഷാള്‍ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിy. കൊല്ലം കുണ്ടറ സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടത്. നേര്യമംഗലം സ്വദേശി ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക ശേഷം യുവാവ് സുഹൃത്തുക്കളെ വീഡിയോ കോള്‍ വിളിച്ച് മൃതദേഹം കാണിച്ചു കൊടുത്തെന്നു സുഹൃത്തുക്കൾ.

കൊല്ലം സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടതെന്ന് പ്രാഥമിക വിവരം. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. ഇന്നലെ രാത്രി ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വിവാഹവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാവുകയും കൊലപാതകത്തിൽ കലാശിക്കുകയും മായിരുന്നുവെന്നുമാണ് പൊലീസിന് പറയുന്നത്. ഇവര്‍ ഇടയ്ക്കിടെ ലോഡ്ജില്‍ വന്നു താമസിക്കാറുണ്ടായിരുന്നുവെന്നാണ് ലോഡ്ജ് ജീവനക്കാർ പറയുന്നത്. അത്കൊണ്ട് തന്നെ ഇരുവരുടെയും പെരുമാറ്റത്തിൽ ദുരൂഹത കളൊന്നും തോന്നിയിരുന്നില്ല.
ആലുവ നഗരത്തില്‍ തന്നെയുള്ള ലോഡ്ജാണ്. അതുകൊണ്ടുതന്നെ ലോഡ്ജിലെ ജീവനക്കാര്‍ക്ക് സംശയമൊന്നും ഉണ്ടായിരുന്നില്ല. യുവതിയെ കൊലപ്പെടുത്തിയതിന് ശേഷം ബിനു സുഹൃത്തുക്കളെ വിവരം അറിയിക്കുകയായിരുന്നു. സുഹൃത്തുക്കളാണ് പൊലീസിനെ വിവരമറിയിച്ചത്.
