BREAKING NEWS


Tag: boyfriend

ആലുവയിലെ ലോഡ്ജില്‍ യുവതിയെ ഷാള്‍ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി: യുവാവ് പിടിയിൽ
Ernakulam, Kerala News, Latest news, Top News, Topnews

ആലുവയിലെ ലോഡ്ജില്‍ യുവതിയെ ഷാള്‍ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി: യുവാവ് പിടിയിൽ

എറണാകുളം ആലുവയിലെ ലോഡ്ജില്‍ യുവതിയെ ഷാള്‍ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിy. കൊല്ലം കുണ്ടറ സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടത്. നേര്യമംഗലം സ്വദേശി ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക ശേഷം യുവാവ് സുഹൃത്തുക്കളെ വീഡിയോ കോള്‍ വിളിച്ച് മൃതദേഹം കാണിച്ചു കൊടുത്തെന്നു സുഹൃത്തുക്കൾ. കൊല്ലം സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടതെന്ന് പ്രാഥമിക വിവരം. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. ഇന്നലെ രാത്രി ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വിവാഹവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാവുകയും കൊലപാതകത്തിൽ  കലാശിക്കുകയും മായിരുന്നുവെന്നുമാണ് പൊലീസിന് പറയുന്നത്. ഇവര്‍ ഇടയ്ക്കിടെ  ലോഡ്ജില്‍ വന്നു താമസിക്കാറുണ്ടായിരുന്നുവെന്നാണ് ലോഡ്ജ് ജീവനക്കാർ പറയുന്നത്. അത്കൊണ്ട് തന്നെ ഇരുവരുടെയും പെരുമാറ്റത്തിൽ ദുരൂഹത കളൊന്നും തോന്നിയിരുന്നില്ല. ആലുവ നഗരത്തില്‍ തന്നെയുള്ള ലോഡ്ജാണ്. അതുകൊണ്ടുതന്നെ ലോഡ്ജിലെ...
‘മരണത്തിന് ഉത്തരവാദി ആൺസുഹൃത്ത്’: ഇൻസ്റ്റഗ്രാം പോസ്റ്റിനു പിന്നാലെ യുവാവിന്റെ വീട്ടിലെ കാർ‌പോർച്ചിൽ തൂങ്ങി മരിച്ച നിലയിൽ ട്രാൻസ് യുവതി
Kerala News, Latest news, Top News

‘മരണത്തിന് ഉത്തരവാദി ആൺസുഹൃത്ത്’: ഇൻസ്റ്റഗ്രാം പോസ്റ്റിനു പിന്നാലെ യുവാവിന്റെ വീട്ടിലെ കാർ‌പോർച്ചിൽ തൂങ്ങി മരിച്ച നിലയിൽ ട്രാൻസ് യുവതി

തന്റെ മരണത്തിന് ഉത്തരവാദി ആൺസുഹൃത്താണെന്നു ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട് ട്രാൻസ്ജെൻഡർ യുവതി, പോസ്റ്റിൽ പരാമർശിച്ച യുവാവിന്റെ വീട്ടിലെ കാർ പോർച്ചിൽ മരിച്ച നിലയിൽ. തിരൂർ സ്വദേശി കമീല (35) ആണു മരിച്ചത്. ‘എന്റെ മരണത്തിന് ഉത്തരവാദി അവനാണ്..ഞാൻ അവന്റെ പെരേന്റടുത്തു പോയി മരിക്കാൻ പോകുകുയാണ്’ എന്നാണ് കമീല അവസാനമായി പോസ്റ്റ് ചെയ്തത്. തിരൂർ പയ്യനങ്ങാടിയിലാണ് കമീല താമസിച്ചിരുന്നത്. ഇന്നലെ രാവിലെ 5 മണിയോടെ കമീല, മരിക്കുകയാണെന്നും തന്റെ മരണത്തിനു കാരണം ആൺസുഹൃത്താണെന്നുമുള്ള വിഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. വൈലത്തൂർ കാവപ്പുര നായർപടിയിലുള്ള ആൺസുഹൃത്തിന്റെ വീട്ടിലെ കാർപോർച്ചിലാണു കമീലയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ താനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. Tag: 'Boyfriend responsible for death': Trans woman hanged from carport of man's house after Instagram post...
Thrissur

നവവധുവിനെ സിനിമ സ്റ്റൈലിൽ കാർ തടഞ്ഞ് കാമുകൻ തട്ടിക്കൊണ്ടു പോയി.

വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ കൂടെ വീട്ടിലേക്ക് വരുന്ന നവ വധുവിനെ കാർ തടഞ്ഞു കാമുകൻ 'തട്ടിക്കൊണ്ടുപോയി'. തൃശൂർ ദേശമംഗലം പഞ്ചായത്തിലെ കടുകശ്ശേരിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. കടുകശ്ശേരിയിലുള്ള വധു ചെറുതുരുത്തി പുതുശ്ശേരിയിലുള്ള യുവാവിനെ വീട്ടുകാരുടെ ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ ശേഷം വരന്റെ വീട്ടിൽ വരുന്നതിനിടെ വിജന സ്ഥലത്തുവെച്ച് കാമുകനും കൂട്ടുകാരും കാർ തടയുകയായിരുന്നു. തുടർന്ന് താലിമാല ഭർത്താവിന് ഊരി നൽകി വധു കാമുകന്റെ കൂടെപോയി. ഭർത്താവിന്റെ പരാതിയെ തുടർന്ന് ചെറുതുരുത്തി പോലീസ് യുവതിയെയും കാമുകനെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി. ബന്ധുക്കളുടെ നേതൃത്വത്തിൽ നടന്ന ചർച്ചയെ തുടർന്ന് ആഭരണങ്ങൾ ഊരി വാങ്ങിയ ശേഷം യുവതിയെ കാമുകന്റെ വീട്ടുകാരുടെ കൂടെ പറഞ്ഞയച്ചു. ഭർത്താവിന്റെ വീട്ടുകാർക്ക് കല്യാണ ചെലവിന് നഷ്ടപരിഹരമായി രണ്ടര ലക്ഷം രൂപ വധുവിന്റെ പിതാവ് നൽകിയ ശേഷമാണ് കേസ് ...