BREAKING NEWS


മുല്ലപ്പെരിയാർ തീരങ്ങളിൽ വഴിവിളക്ക് സ്ഥാപിക്കണം; റവന്യൂ മന്ത്രിയ്ക്കും ജില്ലാ കളക്ടർക്കും നിവേദനം നൽകി മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതി വർക്കിംഗ് ചെയർമാൻ

By sanjaynambiar
Untitled design 2

മുല്ലപ്പെരിയാർ തീരങ്ങളിൽ വഴിവിളക്ക് സ്ഥാപിക്കണം. മുല്ലപ്പെരിയാർ ഡാം ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ അടിയന്തരമായി പെരിയാറിന്റെ തീരങ്ങളിൽ വഴിവിളക്കുകൾ സ്ഥാപിക്കണമെന്ന് മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതി വർക്കിംഗ് ചെയർമാൻ ഷിബു കെ തമ്പി . റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, ജില്ലാ കളക്ടർ വിവി​ഗ്നേശ്വരിയ്ക്ക് എന്നിവർക്ക് നിവേദനം നൽകി.

നിലവിൽ മുല്ലപ്പെരിയാർ പ്രദേശത്ത് ഡാമിന്റെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ, വഴിവിളക്കുകൾ ഇല്ലാത്തത് രാത്രിയാത്രക്കാരെയും പ്രദേശവാസികളെയും വലിയ രീതിയിൽ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. രാത്രിയാവുന്നതോടെ ആശുപത്രിയിലോ മറ്റ് സർവീസുകളോ ഉപയോ​ഗിക്കേണ്ട സാഹചര്യത്തെയും ഇത് പ്രതികൂലമായി ബാധിക്കുന്നു. ജനപ്രതിനിധികളുടെ ശ്രദ്ധയിൽ ഇക്കാര്യം പലതവണ അറിയിച്ചിട്ടും നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് ജില്ലാ കളക്ടർക്ക് നിവേദനം നൽകിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *