ആട് പരമ്പരയിലെ മൂന്നാമത്തെ ചിത്രം നിർമ്മിക്കുന്നത് ഫ്രൈഡേ ഫിലിം ഹൗസും കാവ്യ ഫിലിം കമ്പനിയും ചേർന്നാണ്. ചിത്രീകരണം പൂർത്തിയായ വിവരം പ്രൊഡക്ഷൻ കൺട്രോളറായ ഷിബു ജി. സുശീലനാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ചിത്രം മാർച്ച് 19-ന് തിയേറ്ററുകളിലെത്തും. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസും വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനിയും ചേർന്നാണ് വലിയ ബജറ്റിൽ ചിത്രം ഒരുക്കുന്നത്.

127 ദിവസം നീണ്ടുനിന്ന ചിത്രീകരണമാണ് ഇന്ന് പൂർത്തിയായത്.മുൻ ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി ടൈം ട്രാവൽ, എപിക്-ഫാന്റസി ഘടകങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള പരീക്ഷണ ചിത്രമായിരിക്കും ‘ആട് 3’.ജയസൂര്യ അവതരിപ്പിക്കുന്ന ഐതിഹാസിക കഥാപാത്രമായ ഷാജി പാപ്പനൊപ്പം പഴയ താരനിരയെല്ലാം വീണ്ടും ഒന്നിക്കുന്നു വിനായകൻ (ഡ്യൂഡ്), സൈജു കുറുപ്പ് (അറക്കൽ അബു), സണ്ണി വെയ്ൻ (സാത്താൻ സേവ്യർ), ഇന്ദ്രൻസ് (പി.പി. ശശി), ധർമ്മജൻ (അമലു), അജു വർഗീസ് (പൊന്നപ്പൻ).രഞ്ജി പണിക്കർ, ഭഗത് മാനുവൽ, ബിജുക്കുട്ടൻ, സുധി കോപ്പ, സുധീർ കരമന, ശ്രിന്റ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
സംഗീതം: ഷാൻ റഹ്മാൻ (പശ്ചാത്തല സംഗീതം: ഡോൺ വിൻസെന്റ്).
ഛായാഗ്രഹണം: അഖിൽ ജോർജ്.
എഡിറ്റർ: ലിജോ പോൾ.
കല: അനീസ് നാടോടി.
വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ.
സ്പെഷ്യൽ ഇഫക്റ്റ്സ്: ജിഷ്ണു.
