സൂപ്പർ ലീഗ് കേരള ഫുട്ബോളിന്റെ ഫൈനലിൽ നാളെ കണ്ണൂർ വാരിയേഴ്സ് തൃശൂർ മാജിക് എഫ് സിയെ നേരിടും. കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ വൈകിട്ട് ആറിനാണ് മത്സരം. ഇരുടീമുകളുടെയും ആദ്യ ഫൈനൽ മത്സരമാണിത്. നിലവിലുള്ള ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ് സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് കണ്ണൂർ ഫൈനലിൽ കടന്നത്. തൃശൂരാകട്ടെ, ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് മലപ്പുറം എഫ് സിയെ മറികടന്നു. പരുക്കുമാറി തിരിച്ചെത്തിയ മുന്നേറ്റക്കാരൻ മാർകസ് ജോസഫിന്റെ ഹാട്രിക്ക് കരുത്തിലായിരുന്നു തൃശൂർ മാജിക് എഫ് സിയുടെ വിജയം.

നേരത്തെ നടന്ന ആദ്യ സെമിയിൽ നിലവിലെ ജേതാക്കളായ കാലിക്കറ്റ് എഫ്സിയെ ഒരു ഗോളിന് തോൽപ്പിച്ചാണ് കണ്ണൂർ ഫൈനലിൽ എത്തിയത്. രണ്ടാം പകുതിയിൽ മുഹമ്മദ് സിനാന്റെ ബൂട്ടിൽ നിന്നായിരുന്നു നിർണായക ഗോൾ പെനാൽറ്റിയുടെ രൂപത്തിൽ പിറന്നത്. ആദ്യ ഘട്ടത്തിൽ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലായിരുന്നു ഫൈനൽ മത്സരം നിശ്ചയിച്ചിരുന്നത് എന്നാൽ ഇലക്ഷൻ കാരണം സൂപ്പർ ലീഗ് സെമി ഫൈനൽ മത്സരങ്ങളുടെ തിയ്യതി മാറ്റുകയായിരുന്നു.
