BREAKING NEWS


സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

By sanjaynambiar
1236346

ന്യൂഡല്‍ഹി:  സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. പരീക്ഷ 2026 ഫെബ്രുവരി പതിനേഴ് മുതല്‍ ആരംഭിക്കും. പരീക്ഷ 2026 ഫെബ്രുവരി പതിനേഴ് മുതല്‍ ആരംഭിക്കും. രാവിലെ 10 മണി മുതലാണ് പരീക്ഷകൾ. വിദ്യാര്‍ഥികള്‍ക്കും സ്‌കൂളുകള്‍ക്കും CBSE-യുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.cbse.gov.in നിന്ന് ടൈംടേബിള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

204 വിഷയങ്ങളിലായി ഏകദേശം 45 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. പരീക്ഷയക്ക് ആവശ്യമായ ഇടവേളകള്‍ നല്‍കിയിട്ടുണ്ടെന്നും സിബിഎസ്ഇ അറിയിച്ചു. പത്താം ക്ലാസില്‍ കണക്കാണ് അദ്യ പരീക്ഷ. പന്ത്രണ്ടാം ക്ലാസില്‍ ബയോടെക്നോളജി, ഓന്‍ട്രപ്രനര്‍ഷിപ്പ് എന്നിവയാണ് ആദ്യം. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് ഒന്‍പതിനും പന്ത്രണ്ടാം ക്ലാസ് പരീക്ഷ എപ്രില്‍ ഒന്‍പതിനും അവസാനിക്കും. വിദ്യാർഥികൾക്കും സ്കൂളുകൾക്കും മികച്ച മുന്നൊരുക്കം നടത്തുന്നതിനായാണ് 110 ദിവസം മുമ്പ് പരീക്ഷ തീയതി പ്രഖ്യാപിച്ചതെന്ന് സിബിഎസ്ഇ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *