BREAKING NEWS


കൊച്ചിയില്‍ വിദ്യാര്‍ഥികളടങ്ങുന്ന സൈബര്‍ തട്ടിപ്പ് സംഘം പിടിയില്‍

By sanjaynambiar
images 2025 10 31T120121.146

കൊച്ചി : ഓപ്പറേഷൻ സൈ-ഹണ്ടിൻ്റെ പരിശോധനയ്ക്കിടെ കൊച്ചിയിൽ വിദ്യാർഥികളടങ്ങുന്ന വൻ തട്ടിപ്പ് സംഘം പിടിയിൽ. ഏലൂർ സ്വദേശി അഭിഷേക് വിജു, വെങ്ങോല സ്വദേശി ഹാഫിസ്, എടത്തല സ്വദേശി അൽത്താഫ് എന്നിവരെയാണ് അന്വേഷണസംഘം പിടികൂടിയത്. അഭിഷേക്, ഹാഫിസ് എന്നിവർ തൃക്കാക്കരയിലെ കോളേജ് വിദ്യാർഥികളാണ്. ഇവരുടെ അക്കൗണ്ടുകളിൽ നിന്ന് ഇന്നലെ മാത്രം ആറ് ലക്ഷത്തിലേറെ രൂപയാണ് പിൻവലിച്ചത്.

തട്ടിപ്പിനായി ഉപയോഗിച്ചിരുന്ന 300 അക്കൗണ്ടുകൾ കൊച്ചിയിൽ കണ്ടെത്തിയത്. വിദ്യാർഥികളുടെ അക്കൗണ്ടുകളിലാണ് തട്ടിപ്പിലൂടെ ലഭിക്കുന്ന പണം എത്തുന്നതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. കൂടുതൽ വിദ്യാർഥികളുടെ അറസ്റ്റ് ഉണ്ടാകും. കോളേജുകൾ കേന്ദ്രികരിച്ച് ബോധവത്കരണം നടത്താൻ തീരുമാനമായിട്ടുണ്ട്.ഗെയിമിങ്ങിലൂടെ പണം ലഭ്യമാക്കാം എന്ന് കമ്പളിപ്പിച്ചാണ് തട്ടിപ്പ് സംഘം വിദ്യാർഥികളെ സമീപിക്കുന്നത്. തട്ടിപ്പ് പണം പിൻവലിച്ച് നൽകുമ്പോൾ വിദ്യാർഥികൾക്ക് കമ്മീഷൻ ലഭിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *