BREAKING NEWS


വിമത സ്ഥാനാർത്ഥിക്ക് വിജയം; പയ്യന്നൂരിൽ സിപിഐഎമ്മിന് നിർണായക തിരിച്ചടി

By sanjaynambiar
dfgh

കണ്ണൂർ: പയ്യന്നൂർ നഗരസഭയിലെ 36-ാം വാർഡിൽ മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സി. വൈശാഖിന്റെ വിജയം സിപിഐഎമ്മിന് കനത്ത തിരിച്ചടിയായി. വിമത സ്ഥാനാർത്ഥിയായി സ്വതന്ത്രനായി മത്സരിച്ചാണ് വൈശാഖ് വിജയം നേടിയത്.കാര നോർത്ത് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വൈശാഖിനെ ഡിവൈഎഫ്ഐ മേഖലാ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയതോടെയാണ് അദ്ദേഹം പാർട്ടിയുമായി ഇടഞ്ഞത്. ഈ വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസ് എസിലെ പി. ജയൻ ആയിരുന്നു.

​സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നിൽ ലോക്കൽ സെക്രട്ടറിയും മറ്റ് ചിലരുമാണെന്ന ആരോപണങ്ങൾ വൈശാഖ് ഉന്നയിച്ചിരുന്നു. ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ കാരയിലെ ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളെ ഭീഷണിപ്പെടുത്തിയെന്നും, ഇതിൽ ഒരാൾക്കെതിരെ മാത്രമാണ് ഒൻപത് മാസം കഴിഞ്ഞ് പാർട്ടി നടപടിയെടുത്തതെന്നും വൈശാഖ് ആരോപിച്ചു.
​വൈശാഖിന് പിന്തുണയുമായി കാര ഭാഗത്തെ മൂന്ന് ബ്രാഞ്ചുകളിലായി മുപ്പതോളം പാർട്ടി അംഗങ്ങൾ പാർട്ടിയുമായി അകന്നു നിന്നിരുന്നു. ഇവരുടെ പിന്തുണയാണ് വൈശാഖിനെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രേരിപ്പിച്ചതും വിജയത്തിലേക്ക് എത്തിച്ചതും.

സംസ്ഥാനത്തെ 1,129 തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടെണ്ണൽ 14 ജില്ലകളിലായി 244 കേന്ദ്രങ്ങളിലാണ് നടക്കുന്നത്.
​രണ്ട് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൽ, 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാർഡുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2,267 വാർഡുകൾ, 14 ജില്ലാ പഞ്ചായത്തുകളിലെ 346 വാർഡുകൾ, 86 നഗരസഭകളിലെ 3,205 വാർഡുകൾ, 6 കോർപ്പറേഷനുകളിലെ 421 വാർഡുകൾ എന്നിവിടങ്ങളിലേക്കാണ് ജനപ്രതിനിധികളെ തിരഞ്ഞെടുത്തത്.
​ഈ വർഷത്തെ പോളിംഗ് ശതമാനം 73.68% ആണ്. 2020-ൽ ഇത് 75.95% ആയിരുന്നു. സംസ്ഥാനത്ത് ആകെ 2,10,79,021 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
​ആദ്യഘട്ടം (ഡിസംബർ 9): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ – 70.9% പോളിംഗ്.
​രണ്ടാം ഘട്ടം (ഡിസംബർ 11): തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ – 76.08% പോളിംഗ്.
​സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് വയനാട് ജില്ലയിലാണ് (78.29%). ഇവിടെ 6,47,378 പേരിൽ 5,06,823 പേർ വോട്ട് ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *