BREAKING NEWS


മദ്യപിച്ച് വാഹനമോടിച്ച് അപകടം: സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിനെതിരെ നരഹത്യാക്കുറ്റം; ചികിത്സയിലായിരുന്ന ലോട്ടറി തൊഴിലാളി മരിച്ചു

By sanjaynambiar
sid

കോട്ടയം: മദ്യലഹരിയിൽ സീരിയൽ താരം സിദ്ധാർത്ഥ് പ്രഭു ഓടിച്ച കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. തമിഴ്‌നാട് സ്വദേശിയും ലോട്ടറി തൊഴിലാളിയുമായ തങ്കരാജ് (60) ആണ് മരിച്ചത്. ഇതോടെ താരത്തിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള കൂടുതൽ കർശനമായ വകുപ്പുകൾ ചുമത്താൻ പോലീസ് തീരുമാനിച്ചു.

ഡിസംബർ 24-ന് വൈകിട്ട് നാട്ടകം കോളേജ് കവലയിൽ വെച്ചായിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്നും എത്തിയ സിദ്ധാർത്ഥിന്റെ കാർ നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിലും കാൽനടയാത്രക്കാരനായ തങ്കരാജിനെയും ഇടിക്കുകയായിരുന്നു.

അപകടത്തിന് പിന്നാലെ രക്ഷാപ്രവർത്തനത്തിന് എത്തിയ നാട്ടുകാരോടും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനോടും താരം മോശമായി പെരുമാറുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്തു. ഒടുവിൽ ബലം പ്രയോഗിച്ചാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനയിൽ താരം മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.
​തുടർനടപടികൾ: മരിച്ച തങ്കരാജിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. അപകടകരമായ രീതിയിൽ മദ്യപിച്ച് വാഹനമോടിച്ച് മരണത്തിന് കാരണമായ സാഹചര്യത്തിൽ കേസ് അതീവ ഗൗരവത്തോടെയാണ് പോലീസ് കൈകാര്യം ചെയ്യുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *