BREAKING NEWS


ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തു വിട്ട് കോണ്‍ഗ്രസ്

By sanjaynambiar
13 08 2025 congress 24011535

പാറ്റ്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തു വിട്ട് കോണ്‍ഗ്രസ്. ലിസ്റ്റില്‍ 48 പേരുകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ പത്രിക സമര്‍പ്പണം നാളെ അവസാനിക്കാനിരിക്കെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുന്നതിന് മുന്‍പ് തന്നെ രഹസ്യമായി സ്ഥാനാര്‍ത്ഥി പത്രിക പോലും നല്‍കുന്ന സാഹചര്യം പാര്‍ട്ടിക്കകത്ത് ഉണ്ടായിരുന്നു. ആര്‍ജെഡിക്കും കോണ്‍ഗ്രസിനുമിടയില്‍ സീറ്റിനെ ചൊല്ലി വലിയ അവകാശവാദങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. ഇതിനെല്ലാം ശേഷമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടപ്പിലാക്കിയിരിക്കുന്നത്.

അതേസമയം എന്‍ഡിഎ സഖ്യത്തില്‍ 243 സ്ഥാനാര്‍ഥികളുടെയും പേരുകള്‍ പ്രഖ്യാപിച്ചു. ജെഡിയുവില്‍ 44 സ്ഥാനാര്‍ഥികളുടെ പട്ടിക മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആണ് പ്രഖ്യാപിച്ചത്. ലോക് ജന്‍ശക്തി പാര്‍ട്ടിയില്‍ ഉപേന്ദ്ര കുഷ്വാഹയുടെ രാഷ്ട്രീയ ലോക് മോര്‍ച്ചയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *