ഹിന്ദി സാഹിത്യത്തിന് നൽകിയ സമഗ്രവും ഗൗരവകരവുമായ സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തെ ഈ ബഹുമതിക്കായി തിരഞ്ഞെടുത്തത്. ഡോ. എൻ.പി. സിങ് (മുൻ ഐഎഎസ്) ആണ് പുരസ്കാര സമിതിയുടെ സംയോജകൻ. പ്രൊഫ. എ. അരവിന്ദാക്ഷൻ രചിച്ച ‘ധഡ്‌കനോം കേ ഭീതർ തക് ജാകർ’ എന്ന കൃതിയാണ് അവാർഡിന് അർഹമായത്.ഒരു ലക്ഷത്തിയൊന്ന് രൂപ (1,00,001/-), പ്രശസ്തിപത്രം, സ്മാരകഫലകം എന്നിവ അടങ്ങുന്നതാണ് പുരസ്കാരം. ഇന്ത്യൻ ഭാഷകളിലെ മികച്ച സാഹിത്യ സൃഷ്ടികളെ പ്രോത്സാഹിപ്പിക്കുകയും സാമൂഹിക-സാംസ്‌കാരിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുക എന്നതാണ് തഥാഗത ട്രസ്റ്റിന്റെ ലക്ഷ്യം.ഹിന്ദി സാഹിത്യ ലോകത്തെ പ്രഗത്ഭരെ ആദരിക്കുന്നതിനായി വർഷം തോറും നൽകി വരുന്നതാണ് ഈ പുരസ്കാരം

