BREAKING NEWS


പാലിയേക്കരയിൽ  ഉപാധികളോടെ ടോൾ പിരിക്കാം; കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും

By sanjaynambiar
Paliyekkara Toll 1

കൊച്ചി: പാലിയേക്കരയിലെ ടോൾ പിരിവ് ഉപാധികളോടെ പുനരാരംഭിക്കാൻ അനുമതി നൽകി ഹൈക്കോടതി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും പുതുക്കിയ ടോൾ നിരക്ക് ഈടാക്കാൻ പാടില്ല എന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുശേഷം വിഷയം കോടതി വീണ്ടും പരിഗണിക്കും.ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടർന്ന് രണ്ട് മാസം മുമ്പാണ് പാലിയേക്കരയിലെ ടോൾ പിരിവ് കോടതി താൽക്കാലികമായി തടഞ്ഞത്.

അതേസമയം, ടോൾ പിരിവ് പുനരാരംഭിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാണെന്ന് ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് വ്യക്തമാക്കി.ടോൾ പിരിവ് പുനസ്ഥാപിക്കുന്ന പശ്ചാത്തലത്തിൽ ടോൾ ബൂത്തിന് പൊലീസ് സുരക്ഷ കൂട്ടിട്ടുണ്ട്. അൻപതോളം വരുന്ന പൊലീസുകാരെ ടോൾ ബൂത്തിൽ വിന്ന്യസിച്ചിട്ടുണ്ടെന്നും ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് വ്യക്തമാക്കി.

എന്നാൽ വിധി നിരാശകരമെന്നും കോടതിവിധി മാനിക്കുന്നുവെന്നും ഹർജിക്കാർ പ്രതികരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *