BREAKING NEWS


ദില്ലിയിലെ വായുമലിനീകരണം: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി; ഉത്തരേന്ത്യയിൽ ജനജീവിതം സ്തംഭിച്ചു

By sanjaynambiar
delhi

ന്യൂഡൽഹി: വായുമലിനീകരണം നിയന്ത്രിക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ സമ്പൂർണ പരാജയമാണെന്ന് സുപ്രീം കോടതി. ദില്ലിയിലെ വായുമലിനീകരണവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. നിലവിലെ നിയന്ത്രണങ്ങൾ കേവലം താൽക്കാലികമാണെന്നും, മലിനീകരണം തടയാൻ ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യേണ്ടതെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു.

അതിനിടെ, ഉത്തരേന്ത്യയിൽ ശൈത്യത്തിനൊപ്പം പുകമഞ്ഞും (Smog) രൂക്ഷമായത് ജനജീവിതത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. കനത്ത പുകമഞ്ഞ് മൂലം കാഴ്ചപരിധി (Visibility) കുറഞ്ഞത് ഗതാഗത സംവിധാനങ്ങളെ താറുമാറാക്കി. ദില്ലി-ആഗ്ര എക്സ്പ്രസ് ഹൈവേയിൽ പുകമഞ്ഞിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. അപകടത്തിൽ പരിക്കേറ്റവർ ചികിത്സയിലാണ്.

കാഴ്ചപരിധി പൂജ്യത്തിലെത്തിയതോടെ ദില്ലിയിലെ റോഡ്, റെയിൽ, വ്യോമ ഗതാഗതം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. വായുമലിനീകരണ തോത് അപകടകരമായ നിലയിൽ തുടരുന്നത് ആരോഗ്യപ്രശ്നങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *