BREAKING NEWS


കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഹോം മത്സരം മുൻപ് വിവാദം: സ്റ്റേഡിയം ഓഫീസ് പൂട്ടി ജിസിഡിഎ

By sanjaynambiar
Jewaharlal Nehru Stadium Kochi ISL

കൊച്ചിയിൽ ഇന്ത്യൻ സൂപ്പർ ലീഗ് 2026 സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരത്തിന് മുൻപായി നാടകീയ സംഭവങ്ങൾ അരങ്ങേറി. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയംയിലെ ബ്ലാസ്റ്റേഴ്‌സ് ഓഫീസ് ജിസിഡിഎ പൂട്ടുകയും ക്ലബ് പ്രതിനിധികളെ പുറത്താക്കുകയും ചെയ്തു. ഇതോടെ മുംബൈ സിറ്റി എഫ്‌സിക്കെതിരായ മത്സരത്തിന് മുന്നോടിയായി നിശ്ചയിച്ചിരുന്ന പത്രസമ്മേളനം സ്റ്റേഡിയത്തിൽ നടത്താൻ അനുമതി ലഭിച്ചില്ല. മീഡിയ റൂം പൂട്ടിയതിനാൽ പരിശീലകനും താരങ്ങളും എത്തിയിട്ടും പരിപാടി ഓൺലൈനിലേക്ക് മാറ്റേണ്ടിവന്നു.

സ്റ്റേഡിയം വാടക രണ്ട് ലക്ഷം രൂപയിൽ നിന്ന് 4.20 ലക്ഷമായി ഉയർത്താനുള്ള ജിസിഡിഎയുടെ പുതിയ തീരുമാനം വിവാദത്തിന് കാരണമായി. മുമ്പ് വാടക കുറയ്ക്കാമെന്ന ഉറപ്പിനെ തുടർന്ന് കോഴിക്കോട് നടത്താനിരുന്ന മത്സരം കൊച്ചിയിലേക്ക് മാറ്റിയതാണെന്ന് ക്ലബ് വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ പിന്നീട് ഇമെയിൽ വഴി ഇരട്ടിയിലധികം തുക ആവശ്യപ്പെട്ടതോടെ പ്രശ്നം രൂക്ഷമായി. നാളെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം. സീസണിലെ ആദ്യ മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്നോട് തോറ്റതിനു ശേഷം വിജയം തേടിയാണ് ടീം ഇറങ്ങുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *