BREAKING NEWS


കേരള ബജറ്റ് 2026-27: പ്രധാന പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ

By sanjaynambiar
assembly

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം
​സർക്കാർ ജീവനക്കാരുടെ ദീർഘകാല ആവശ്യങ്ങൾ ബജറ്റിൽ അംഗീകരിച്ചു:
​ഡിഎ കുടിശ്ശിക: മുഴുവൻ കുടിശ്ശികയും മൂന്ന് മാസത്തിനകം നൽകും. ഒന്നാം ഗഡു ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം വിതരണം ചെയ്യും.​അഷ്വേർഡ് പെൻഷൻ: പങ്കാളിത്ത പെൻഷന് പകരമായി ഏപ്രിൽ

1 മുതൽ അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പിലാക്കും.
​12-ാം ശമ്പള പരിഷ്കരണം: ശമ്പള പരിഷ്കരണ കമ്മീഷനെ പ്രഖ്യാപിച്ചു; മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.
​HBA പുനഃസ്ഥാപിച്ചു: നിർത്തിവെച്ചിരുന്ന ഹൗസ് ബിൽഡിങ് അഡ്വാൻസ് (HBA) വീണ്ടും ആരംഭിക്കും.

2. വയോജനക്ഷേമവും ആരോഗ്യവുംക്ഷേമപെൻഷൻ: 2026-27 വർഷത്തേക്ക് ക്ഷേമപെൻഷൻ വിതരണത്തിനായി 14,500 കോടി രൂപ നീക്കിവെച്ചു.​വാക്സിനേഷൻ: ബി.പി.എൽ വിഭാഗത്തിലെ 60 വയസ്സിന് മുകളിലുള്ളവർക്ക് ന്യൂമോകോക്കൽ വാക്‌സിനേഷൻ നൽകാൻ 50 കോടി രൂപ.ഡയാലിസിസ് യൂണിറ്റുകൾ: എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സൗകര്യം ഏർപ്പെടുത്തും.
​വയോമിത്രം: നഗരസഭകളിലെ വയോമിത്രം പദ്ധതിക്കായി 27.50 കോടി രൂപ.

​3. ഇൻഷുറൻസ് പദ്ധതികൾ
​മെഡിസെപ് 2.0: കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്തി ഫെബ്രുവരി 1 മുതൽ പരിഷ്കരിച്ച മെഡിസെപ് നിലവിൽ വരും.
​ഗ്രൂപ്പ് ഇൻഷുറൻസ്: പൊതുമേഖലാ-സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും, ഹരിത കർമ്മ സേന, ഓട്ടോ-ടാക്സി തൊഴിലാളികൾ, ലോട്ടറി തൊഴിലാളികൾ എന്നിവർക്കും ഇൻഷുറൻസ് പദ്ധതി.
​വിദ്യാർത്ഥി ഇൻഷുറൻസ്: 12-ാം ക്ലാസ് വരെയുള്ള സ്കൂൾ കുട്ടികൾക്ക് അപകട ലൈഫ് ഇൻഷുറൻസ് ഏർപ്പെടുത്തും.

​4. അടിസ്ഥാന സൗകര്യ വികസനവും ഗതാഗതവും
​എം.സി റോഡ് വികസനം: തിരുവനന്തപുരം മുതൽ അങ്കമാലി വരെ എം.സി റോഡ് 24 മീറ്ററിൽ നാലുവരിയായി പുനർനിർമിക്കാൻ 5217 കോടി രൂപ (കിഫ്ബി വഴി).
​വിഴിഞ്ഞം പോർട്ട്: 1000 കോടി രൂപ.
​റാപ്പിഡ് റെയിൽ പദ്ധതി: പുതിയതായി പ്രഖ്യാപിച്ച ഈ പദ്ധതിക്കായി 100 കോടി രൂപ.
​തുരങ്കപാത: കട്ടപ്പന-തേനി തുരങ്കപാതയുടെ സാധ്യതാ പഠനത്തിന് 10 കോടി.
​കൊച്ചി മെട്രോ: രണ്ടാം ഘട്ടത്തിന് 79 കോടി രൂപ.

​5. സ്ത്രീക്ഷേമവും കൃഷിയും
​സ്ത്രീ സുരക്ഷാ പദ്ധതി: 35-60 പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും പ്രതിമാസം 1,000 രൂപ നൽകുന്ന പദ്ധതിക്കായി 3,720 കോടി രൂപ. ആധുനികവത്കരണത്തിന് 275 കോടിയും എ.ഡി.എസുകൾക്ക് പ്രതിമാസം 1,000 രൂപ ഗ്രാൻ്റും.
​കാർഷിക മേഖല: ഹൈടെക് ഫാമിംഗിന് പലിശ സബ്സിഡി. തെങ്ങ് കൃഷിക്ക് 73 കോടിയും പച്ചക്കറി കൃഷിക്ക് 78.45 കോടിയും അനുവദിച്ചു. അടിസ്ഥാന വികസനത്തിന് (റോഡ്, പാലം, റെയിൽ) വലിയ തുക നീക്കിവെക്കുന്നതിനൊപ്പം തന്നെ, വയോധികർക്കും സ്ത്രീകൾക്കും ജീവനക്കാർക്കും പ്രാധാന്യം നൽകുന്ന ഒരു ‘ഇലക്ഷൻ ബജറ്റ്’ ആണിതെന്ന് പറയാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *