BREAKING NEWS


കേരളത്തിന് രണ്ട് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളും അമൃത് ഭാരത് ട്രെയിനും വരുന്നു

By sanjaynambiar
train train

തിരുവനന്തപുരം: കേരളത്തിലെ റെയിൽവേ യാത്രക്കാർക്ക് ആവേശമായി രണ്ട് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളും ഒരു അമൃത് ഭാരത് ട്രെയിനും അനുവദിക്കാൻ റെയിൽവേ മന്ത്രാലയം പരിഗണിക്കുന്നു. ഈ വർഷം പുറത്തിറക്കുന്ന 12 സ്ലീപ്പർ വന്ദേ ഭാരത് ട്രെയിനുകളുടെ പട്ടികയിലാണ് കേരളത്തെയും ഉൾപ്പെടുത്തിയിരിക്കുന്നത്.

വന്ദേ ഭാരത് സ്ലീപ്പർ: വേഗമേറിയ രാത്രിയാത്ര
​തിരുവനന്തപുരം–ചെന്നൈ, തിരുവനന്തപുരം–ബെംഗളൂരു റൂട്ടുകളിലാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ സർവീസ് നടത്താൻ സാധ്യത. വൈകിട്ട് പുറപ്പെട്ട് പിറ്റേദിവസം പുലർച്ചെ ലക്ഷ്യസ്ഥാനത്ത് എത്തുന്ന രീതിയിലാണ് സമയം ക്രമീകരിക്കുന്നത്. ആകെ 16 കോച്ചുകൾ, 11 തേർഡ് എസി കോച്ചുകൾ, 4 സെക്കൻഡ് എസി കോച്ചുകൾ, 1 ഫസ്റ്റ് എസി കോച്ച് എന്നിങ്ങനെ ആകെ 823 ബെർത്തുകൾ ഉണ്ടാകും.ഈ റൂട്ടുകളിലെ ഏറ്റവും വേഗമേറിയ യാത്രാ സൗകര്യമായിരിക്കും ഇത്.

​അമൃത് ഭാരത് ട്രെയിൻ: അതിഥിത്തൊഴിലാളികൾക്ക് ആശ്വാസം
​എറണാകുളത്തുനിന്ന് ബിഹാറിലെ ജോഗ്ബനിയിലേക്കാണ് അമൃത് ഭാരത് ട്രെയിൻ പരിഗണിക്കുന്നത്. പ്രധാനമായും അതിഥിത്തൊഴിലാളികളെ ലക്ഷ്യമിട്ടുള്ള ഈ ട്രെയിനിൽ സ്ലീപ്പർ ക്ലാസ്, ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ മാത്രമാണുണ്ടാവുക. ട്രെയിനിന്റെ ഇരുവശത്തും എൻജിനുകൾ ഉള്ളതിനാൽ (Push-Pull technology) വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കുമെന്നത് ഇതിന്റെ പ്രത്യേകതയാണ്.

​തിരഞ്ഞെടുപ്പിന് മുന്നോടിയായി നേമം റെയിൽവേ ടെർമിനലിന്റെ രണ്ടാം ഘട്ട വികസനത്തിനുള്ള അനുമതിക്കായി ബിജെപി സംസ്ഥാന ഘടകം ശക്തമായ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഇത് യാഥാർത്ഥ്യമായാൽ തിരുവനന്തപുരത്തെ റെയിൽവേ തിരക്കിന് വലിയ പരിഹാരമാകും

Spread the love

Leave a Reply

Your email address will not be published. Required fields are marked *