BREAKING NEWS


കെഎസ്ആർടിസിക്ക് റെക്കോർഡ് വരുമാനം: ഒറ്റദിവസം നേടിയത് 11.53 കോടി!

By sanjaynambiar
ksrtc

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി പ്രതിദിന ടിക്കറ്റ് വരുമാനത്തിൽ വൻ നേട്ടം കൈവരിച്ച് കെഎസ്ആർടിസി. 2025 ഡിസംബർ 15-ലെ ടിക്കറ്റ് കളക്ഷൻ മാത്രം 10.77 കോടി രൂപയായി ഉയർന്നു. ടിക്കറ്റിതര വരുമാനം കൂടി ചേർത്തപ്പോൾ ആകെ വരുമാനം 11.53 കോടി രൂപയായതായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

​കഴിഞ്ഞ വർഷം ഇതേ ദിവസം (16.12.2024) 8.57 കോടി രൂപയായിരുന്നു ടിക്കറ്റ് വരുമാനം. യാത്രാ നിരക്കിൽ വർദ്ധനവ് വരുത്താതെ തന്നെ സേവനങ്ങൾ മെച്ചപ്പെടുത്തിയാണ് ഈ നേട്ടം കൈവരിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. പുതിയ ബസ്സുകൾ നിരത്തിലിറക്കിയതും ശാസ്ത്രീയമായ പരിഷ്കരണങ്ങളും വരുമാനം വർദ്ധിക്കാൻ സഹായിച്ചു. നിലവിൽ കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളും ലാഭകരമായാണ് പ്രവർത്തിക്കുന്നത്. ഓഫ്-റോഡ് ബസ്സുകളുടെ എണ്ണം കുറച്ച് പരമാവധി സർവീസുകൾ ലഭ്യമാക്കിയതും ജീവനക്കാർക്കിടയിലെ മത്സരബുദ്ധിയോടെയുള്ള പ്രവർത്തനവും ഈ മുന്നേറ്റത്തിന് കരുത്തുപകർന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *