BREAKING NEWS


കിളിമാനൂർ അപകടം: വാഹന ഉടമ പിടിയിൽ; പോലീസ് വീഴ്ചയിൽ നടപടി

By sanjaynambiar
vishnu

ജനുവരി നാലിന് പാപ്പാലയിൽ വെച്ചുണ്ടായ അപകടത്തിൽ കൊല്ലം കുമ്മിൾ സ്വദേശികളായ രജിത്ത് (41), അംബിക (36) എന്നിവരാണ് മരിച്ചത്. പ്രതിയെ പിടികൂടാൻ വൈകിയതിൽ പോലീസിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.കഴിഞ്ഞ ദിവസം വിഷ്ണുവിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെ സംസ്ഥാനം വിടാൻ ശ്രമിക്കവെയാണ് പോലീസ് ഇയാളെ വലയിലാക്കിയത്.അപകടസമയത്ത് വാഹനത്തിൽ മൂന്നുപേർ ഉണ്ടായിരുന്നുവെന്നും വാഹനമോടിച്ചിരുന്നത് വിഷ്ണു തന്നെയാണോ എന്നും പോലീസ് പരിശോധിച്ച് വരികയാണ്.

​അപകടത്തിന് പിന്നാലെ വിഷ്ണുവിനെ പിടികൂടിയിരുന്നെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതും, എഫ്.ഐ.ആർ രേഖപ്പെടുത്താൻ വൈകിയതും ഗുരുതര വീഴ്ചയായി കണക്കാക്കുന്നു.അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ ദക്ഷിണ മേഖല ഐജി സസ്പെൻഡ് ചെയ്തു.വാഹനത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നുവെന്ന ബന്ധുക്കളുടെ ആരോപണം കേസിനെ കൂടുതൽ ഗൗരവകരമാക്കുന്നു.

സാക്ഷിമൊഴികൾ രേഖപ്പെടുത്തുന്നതിൽ ബോധപൂർവം കാലതാമസം വരുത്തിയോ?
​പ്രതികളെ രക്ഷിക്കാൻ പോലീസിലെ തന്നെ ചിലർ സഹായിച്ചോ?
തുടങ്ങിയ കാര്യങ്ങൾ ദക്ഷിണ മേഖല ഐജിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ട്.
​അപകടം നടന്ന് ആഴ്ചകൾക്ക് ശേഷമാണെങ്കിലും പ്രധാന പ്രതി പിടിയിലായത് കേസിൽ നിർണ്ണായകമാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *