BREAKING NEWS


“അനശ്വരയുടെ തിളക്കം”; തെലുങ്ക് അരങ്ങേറ്റത്തിന് മുന്നേ അനശ്വര രാജനെ പ്രശംസ കൊണ്ട് മൂടി രാംചരണും നാഗ് അശ്വിനും!

By sanjaynambiar
ram anu

മലയാളത്തിന്റെ പ്രിയതാരം അനശ്വര രാജൻ തെലുങ്ക് സിനിമാ ലോകത്തേക്ക് ചുവടുവെക്കുന്നു. തന്റെ ആദ്യ തെലുങ്ക് ചിത്രമായ ‘ചാംപ്യൻ’ (Champion) ഈ മാസം 25-ന് റിലീസ് ചെയ്യാനിരിക്കെ, ഹൈദരാബാദിൽ നടന്ന ഓഡിയോ ലോഞ്ച് ചടങ്ങിൽ അനശ്വരയെക്കുറിച്ച് മെഗാ പവർ സ്റ്റാർ രാംചരൺ തേജ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

​”ഭാവിയിലെ വാഗ്ദാനം”: രാംചരൺ തേജ
​ചടങ്ങിലെ മുഖ്യാതിഥിയായിരുന്ന രാംചരൺ അനശ്വരയുടെ പ്രകടനത്തെയും അർപ്പണബോധത്തെയും വാനോളം പുകഴ്ത്തി.​”അനശ്വരയോട് എനിക്ക് രണ്ട് കാര്യങ്ങളാണ് പറയാനുള്ളത്. ഒന്ന്, ഈ സിനിമ റിലീസാകുന്നതോടെ വലിയ പ്രൊഡക്ഷൻ ഹൗസുകളിൽ നിന്നും സംവിധായകരിൽ നിന്നും നിങ്ങളെത്തേടി ഒരുപാട് അവസരങ്ങൾ വരും, അതിനായി തയ്യാറായിരുന്നോളൂ. അത്രമേൽ മനോഹരമാണ് നിങ്ങളുടെ പെർഫോമൻസ്. രണ്ട്, മലയാളിയായിട്ടും തെലുങ്ക് പഠിച്ച് സ്വന്തമായി ഡബ്ബ് ചെയ്ത നിങ്ങളുടെ ആത്മാർത്ഥത എന്നെ അത്ഭുതപ്പെടുത്തി. ഇന്നത്തെ കാലത്ത് എത്ര നായികമാർ ഇങ്ങനെ ചെയ്യുന്നുണ്ടെന്ന് അറിയില്ല. നിങ്ങളുടെ ഈ ഡെഡിക്കേഷനിൽ ഞാൻ ഇംപ്രസ്ഡ് ആണ്.” – രാംചരൺ പറഞ്ഞു.

​’കൽക്കി 2898 എ.ഡി’യുടെ സംവിധായകൻ നാഗ് അശ്വിനും അനശ്വരയെ അഭിനന്ദിക്കാൻ മറന്നില്ല. “അനശ്വര, ഞാൻ നിങ്ങളുടെ വലിയൊരു ഫാനാണ്. സിനിമ പുറത്തിറങ്ങുന്നതോടെ നിങ്ങൾ എല്ലാവരുടെയും പ്രിയങ്കരിയായി മാറും,” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.ദേശീയ പുരസ്കാര ജേതാവ് പ്രദീപ് അദ്വൈതം സംവിധാനം ചെയ്യുന്ന ഒരു ബിഗ് ബജറ്റ് സ്പോർട്‌സ് ഡ്രാമയാണ് ‘ചാംപ്യൻ’.നിർമ്മാണം: സ്വപ്‌ന സിനിമാസ്, ആനന്ദി ആർട്ട് ക്രിയേഷൻസ്, കൺസെപ്റ്റ് ഫിലിംസ്, സീ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.rമലയാളത്തിന് പിന്നാലെ തെലുങ്ക് ബോക്സോഫീസിലും അനശ്വര രാജൻ തന്റെ സാന്നിധ്യം ഉറപ്പിക്കുമെന്നാണ് സിനിമാ ലോകത്തെ വിലയിരുത്തലുകൾ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *