BREAKING NEWS


വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരം

By sanjaynambiar
tribute 23444726

ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ പട്ടം എസ് യു ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നില അതീവ ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ട്‌. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്താൻ ശ്രമിക്കുന്നത്. ശ്വാസതടസ്സം, രക്തസമ്മർദ്ദത്തിലെ അസ്ഥിരത, വൃക്കയുടെ പ്രവർത്തനത്തിലെ ബുദ്ധിമുട്ടുകൾ എന്നിവ നിയന്ത്രിക്കാൻ വിദഗ്‌ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘം ചികിത്സ നൽകുകയാണ് എന്നാണ് ആശുപത്രി ബുള്ളറ്റിനിൽ വ്യക്തമാക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *