BREAKING NEWS


റെയിൽവേ ടിക്കറ്റ് നിരക്ക് വർധന നാളെമുതൽ

By sanjaynambiar
istockphoto 466506979 612x612 1

ന്യൂഡൽഹി: റെയിൽവേ ടിക്കറ്റ് നിരക്ക് നാളെ മുതൽ വർധിക്കുമെന്ന് അധികൃതർ അറിയിച്ചു. എസി കോച്ചുകൾക്ക് കിലോമീറ്ററിന് രണ്ട് പൈസയും, സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾക്ക് ഒരു പൈസയുമാണ് നിരക്ക് കൂട്ടുന്നത്. വന്ദേ ഭാരത് ഉൾപ്പെടെ എല്ലാ ട്രെയിനുകൾക്കും ഈ നിരക്കു വർധന ബാധകമായിരിക്കും.

സബർബൻ ട്രെയിനുകൾക്കും 500 കിലോമീറ്റർ വരെയുള്ള സെക്കൻഡ് ക്ലാസ് യാത്രകൾക്കും ടിക്കറ്റ് നിരക്കിൽ മാറ്റമുണ്ടാകില്ല. 500 കിലോമീറ്ററിന് മുകളിൽ വരുന്ന സെക്കൻഡ് ക്ലാസ് ടിക്കറ്റിന് കിലോമീറ്ററിന് അര പൈസ എന്ന നിലയിൽ വർധനവുണ്ടാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *