BREAKING NEWS


സംസ്ഥാനത്ത് കൂടുതല്‍ ഇന്‍റര്‍സിറ്റി ട്രെയിന്‍ സര്‍വീസുകള്‍

By sanjaynambiar

ഈ മാസം പകുതിയോടെ സംസ്ഥാനത്ത് കൂടുതല്‍ ഇന്‍റര്‍സിറ്റി ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കും എന്നാണ് സൂചന.

ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ ഇപ്പോള്‍ റയില്‍വേ ബോഡിന്‍റെ സജീവ പരിഗണനയിലാണ്.

indian railway 660 122817022237 220320014030 260720091354 280720101258

എറണാകുളം -തിരുവനന്തപുരം വഞ്ചിനാട്, ഗുരുവായൂര്‍ -തിരുവനന്തപുരം ഇന്‍റര്‍സിറ്റി, എറണാകുളം -കണ്ണൂര്‍ ഇന്‍റര്‍സിറ്റി, തിരുവനന്തപുരം- മധുര അമൃത, തിരുവനന്തപുരം-മംഗളൂരു എക്സ്‌പ്രസ് തുടങ്ങിയ ട്രെയിനുകളാണ് അടുത്ത ഘട്ടത്തില്‍ പരിഗണിക്കുന്നത്.

കൊച്ചുവേളി -മൈസൂരു, എറണാകുളം -ഓഖ. തിരുവനന്തപുരം-ഇന്‍ഡോര്‍ എന്നീ ട്രെയിനുകളും പുതിയ പട്ടികയിലുണ്ടെന്നാണ് ലഭിക്കുന്ന സൂചന.

കേരളത്തിലോടുന്ന ട്രെയിനുകളുടെ വരുമാനം മെച്ചപ്പെട്ടുവരുന്നുണ്ട്.കോച്ചുകളുടെ ക്ഷാമം രൂക്ഷമായതിനാല്‍ നഷ്ടത്തിലോടുന്ന ട്രെയിനുകള്‍ പിന്‍വലിച്ച്‌ ആവശ്യമുളള റൂട്ടില്‍ മാത്രം സര്‍വീസ് നടത്താനാണ് നിര്‍ദ്ദേശം. അതേസമയം,

മെമു ട്രെയിനുകള്‍ എക്സ്‌പ്രസുകളായി ഓടിക്കാനുളള ശുപാര്‍ശയും അധികൃതര്‍ പരിഗണിക്കുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *