BREAKING NEWS


Tag: weather

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ടു ജില്ലകളില്‍ ഒറ്റപ്പെട്ട തീവ്രമഴയ്ക്ക് സാധ്യത
Kerala News, Top News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ടു ജില്ലകളില്‍ ഒറ്റപ്പെട്ട തീവ്രമഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. മുൻപ് അഞ്ചു ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. പുതുക്കിയ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് രണ്ടു ജില്ലകളില്‍ മാത്രമാണ് ഒറ്റപ്പെട്ട തീവ്രമഴയ്ക്ക് സാധ്യതയുള്ളത്. എന്നാല്‍ നാളെ വീണ്ടും മഴ ശക്തമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇന്ന് ഇടുക്കി, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ രണ്ടു ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ഈ രണ്ടു ജില്ലകള്‍ക്ക് പുറമേ മലപ്പുറം, കോട്ടയം, പത്തനംതിട്ട ജില്ലകളിലും ഒറ്റപ്പെട്ട തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണ...
Kerala News, News

അഞ്ചുദിവസം കൂടി മഴ തുടരാന്‍ സാധ്യത Rain

Rain കേരളത്തില്‍ അടുത്ത അഞ്ചുദിവസം മിതമായ/ ഇടത്തരം മഴ/ ഇടി/മിന്നല്‍ തുടരാനും സെപ്റ്റംബര്‍ 27,28, 29 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് പടിഞ്ഞാറന്‍ ഇന്ത്യക്ക് മുകളില്‍ അതിമര്‍ദമേഖല പതിയെ രൂപപ്പെടുന്നതിന്റെ ഫലമായി തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാനില്‍ വരണ്ട കാലാവസ്ഥ തുടരുന്നതിനാല്‍ സെപ്റ്റംബര്‍ ഇരുപത്തിയഞ്ചോടെ പടിഞ്ഞാറന്‍ രാജസ്ഥാനില്‍ നിന്ന് കാലവര്‍ഷ പിന്‍വാങ്ങല്‍ ആരംഭിക്കാന്‍ സാധ്യതയുണ്ട്. Also Read: https://steelblue-ferret-311405.hostingersite.com/the-first-ship-to-the-port-of-vizhinjam-entered-the-indian-coast/ തെക്ക് കിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളിലും തെക്ക് കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലും വടക്കന്‍ ഒഡിഷക്കു മുകളിലും ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യത. സെപ്റ്റംബര്...
Kerala News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് Rain

Rain സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. രണ്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും നിലനില്‍ക്കുന്നതാണ് ഇന്നും മഴയ്ക്ക് കാരണം. തെക്ക് കിഴക്കന്‍ ജാര്‍ഖണ്ഡിന് മുകളിലാണ് ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നത്. കോമോറിന്‍ മേഖലയ്ക്ക് മുകളില്‍ ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. Also Read: https://steelblue-ferret-311405.hostingersite.com/heavy-rain-in-the-eastern-region-of-kottayam-landslides-in-vellani-landslides-in-vagaman/ കോട്ടയം ജില്ലയില...
Around Us, Breaking News

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകും, ജാഗ്രത പാലിക്കണം.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം പ്രാപിച്ച ന്യൂനമര്‍ദത്തിന്റെ ഫലമായി സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായേക്കും. ആന്‍ഡമാന്‍ തീരത്ത് രൂപപ്പെടുന്ന ന്യൂനമര്‍ദം ബുധനാഴ്ചയോടെ ശക്തി പ്രാപിച്ച്‌ ലങ്കയുടെയും തമിഴ്‌നാടിന്റെയും ഇടയില്‍ പ്രവേശിക്കും. കാലാവസ്ഥാ കേന്ദ്രം വിശദീകരിച്ചു. നിലവില്‍ അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ഇന്ന് തീവ്രന്യൂനമര്‍ദമായി മാറും. ഇതോടെ കേരളത്തില്‍ 2 ദിവസത്തേക്കു മഴ കുറയാനാണു സാധ്യത. എന്നാലും ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. അടുത്തയാഴ്ചയോടെ കേരളത്തിലും തമിഴ്നാട്ടിലും സാമാന്യം ശക്തമായ മഴ തിരികെയെത്തും. മിന്നലിന്റെയും അല്‍പ്പം കാറ്റിന്റെയും അകമ്ബടിയോടെ കേരളത്തിലെ ചില ജില്ലകളില്‍ പരക്കെയും വടക്കന്‍ ജില്ലകളില്‍ ഭാഗികമായുമായിരിക്കും മഴ പെയ്യുക. നിലവിൽ ആകാശം തെളിയാന്‍ ഇടയുള്ളതിനാല്‍ താപനിലയിലും മാറ്റമുണ്ടാകും. ...