BREAKING NEWS


Tag: trade

ഇന്ത്യ-യുകെ വ്യാപാരകരാറിന് ധാരണ; സുഗന്ധവ്യഞ്ജനങ്ങൾ, ടെക്സ്റ്റൈൽസ്, സോഫ്റ്റ്‍വെയർ എന്നിവക്ക് തീരുവ ഒഴിവാക്കും
Top News, India, Latest news, Money

ഇന്ത്യ-യുകെ വ്യാപാരകരാറിന് ധാരണ; സുഗന്ധവ്യഞ്ജനങ്ങൾ, ടെക്സ്റ്റൈൽസ്, സോഫ്റ്റ്‍വെയർ എന്നിവക്ക് തീരുവ ഒഴിവാക്കും

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരകരാറിന് ധാരണയായി. സുഗന്ധവ്യഞ്ജനങ്ങൾ, തേയില, കാപ്പി, ടെക്സ്റ്റൈൽസ്, സോഫ്റ്റ്‍വെയർ, കായിക ഉത്പന്നങ്ങൾ, പാദരക്ഷകൾ എന്നിവക്ക് തീരുവ ഒഴിവാക്കും. ഇലക്ട്രോണിക്സ് മേഖലകളിലും പൂജ്യം തീരുവക്ക് യുകെ സമ്മതിച്ചു. ഇന്ത്യൻ തൊഴിലാളികളിൽ നിന്ന് സാമൂഹ്യ സുരക്ഷ നികുതി ചുമത്തുന്നതും ഒഴിവാക്കും. നാല് വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഇന്ത്യ – ബ്രിട്ടൻ വ്യാപാര കരാർ യാഥാർഥ്യമാകുന്നത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യുകെയിലെത്തിയത്. യു കെ പ്രധാനമന്ത്രി കെയ്മര്‍ സ്റ്റാർമറിന്‍റെ ക്ഷണപ്രകാരമാണ് മോദി യു കെ സന്ദര്‍ശിക്കുന്നത്. വിജയ് മല്ല്യയെയും നീരവ് മോദിയെയും ഖാലിസ്ഥാൻ ഭീകരരെയും ഇന്ത്യക്ക് കൈമാറണമെന്ന് മോദി ആവശ്യപ്പെടുമെന്നും വിവരമുണ്ട്. റഷ്യയിൽ നിന്ന് ഇന്ത്യ ഇന്ധനം വാങ്ങുന്നതിനെതിരെ യൂറോപ്യൻ രാജ്യങ്ങളെടുക്കുന്ന നിലപാടിലെ അതൃപ്തി പ്രധാനമന്ത്രി അറിയിച്ചേക്ക...
ഇന്ത്യയുമായി വ്യാപാരക്കരാറിലേർപ്പെടാൻ താൽപര്യം പ്രകടിപ്പിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
News, Top News, Topnews, World

ഇന്ത്യയുമായി വ്യാപാരക്കരാറിലേർപ്പെടാൻ താൽപര്യം പ്രകടിപ്പിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

ഇന്ത്യയുമായി വ്യാപാരക്കരാറിലേർപ്പെടാൻ താൽപര്യം പ്രകടിപ്പിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിവിധ രാജ്യങ്ങള്‍ക്കെതിരെ തീരുവ ഭീഷണയുമായി യുഎസ് രംഗത്തെത്തിയിരിക്കുന്നതിനിടെയാണ് ഇന്ത്യാ- യുഎസ് വ്യാപാരക്കരാറിനെക്കുറിച്ച് ട്രപ് വിശദീകരിച്ചത്. 'ഞങ്ങള്‍ യുകെയുമായി കരാര്‍ ഉണ്ടാക്കി. ഞങ്ങള്‍ ചൈനയുമായി കരാര്‍ ഉണ്ടാക്കി. ഞങ്ങള്‍ ഇന്ത്യയുമായി ഒരു കരാര്‍ ഉണ്ടാക്കുന്നതിനടുത്താണ്... ഞങ്ങള്‍ ചര്‍ച്ച നടത്തിയ മറ്റുള്ളവരുമായി, കരാര്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് കരുതുന്നില്ല. അതുകൊണ്ട് തന്നെ അവര്‍ക്ക് ഒരു കത്ത് അയച്ചിട്ടുണ്ട്' ട്രംപ് പറഞ്ഞു. ബംഗ്ലാദേശ്, തായ്ലന്‍ഡ്, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവയുള്‍പ്പെടെയുള്ള 14 രാജ്യങ്ങള്‍ക്ക് മേല്‍ ഉയര്‍ന്ന താരിഫ് നിരക്കുകള്‍ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന കത്ത് യുഎസ് പുറത്തിറക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ ഇന്ത്യ അനുകൂല പരാമര്‍ശം. ഈ രാജ്യങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്...