വൺപ്ലസ് പാഡ് ലൈറ്റ് ഇന്ത്യയിൽ
വൺപ്ലസ് പാഡ് ലൈറ്റ് ടാബ്‌ലെറ്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 33 വാട്സ് വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 9340 എംഎഎച്ച് ബാറ്ററി സഹിതമാണ് ഈ ടാബ്‌ലെറ്റിന്‍റെ വരവ്. 8 ജിബി വരെ റാമുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി100 ചിപ്‌സെറ്റാണ് വൺപ്ലസ് പാഡ് ലൈറ്റിന് കരുത്ത് പകരുന്നത്. വൈ-ഫൈ, എൽടിഇ വേരിയന്‍റുകളിൽ ഈ ടാബ് ലഭ്യമാണ്.
വൺപ്ലസ് പാഡ് ലൈറ്റ് ടാബ്‌ലെറ്റിന്‍റെ 6 ജിബി + 128 ജിബി (വൈ-ഫൈ) വേരിയന്‍റിന് ഇന്ത്യയിൽ 15,999 രൂപയാണ് പ്രാരംഭ വില. അതേസമയം, 8 ജിബി + 128 ജിബി (വൈ-ഫൈ + 4G എല്‍ടിഇ) ഓപ്ഷന് 17,999 രൂപ വിലവരും. കുറഞ്ഞ വിലയ്ക്ക് ടാബ്‌ലെറ്റ് വാങ്ങുന്നതിന് 2,000 രൂപ ഉടൻ കിഴിവും 1,000 രൂപ പ്രത്യേക ലോഞ്ച് ഓഫറുകളും ലഭിക്കും. വൺപ്ലസ് പാഡ് ലൈറ്റ് എയ്‌റോ ബ്ലൂ ഷേഡിലാണ് വാഗ്‌ദാനം ചെയ്യുന്നത്.
തിരഞ്ഞെടുത്ത ബാങ്കുകളിൽ നിന്ന് 6 മാസം വരെ നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്‍റ് ഓപ്ഷനുകൾ ഉപഭോക്താക്കൾക്ക് വൺപ്ലസ് പാഡ് ലൈറ്റ...

