BREAKING NEWS


Tag: Stray_Dog

പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ചു വയസുകാരന്‍ മരിച്ചു
Kerala News, Latest news

പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ചു വയസുകാരന്‍ മരിച്ചു

കണ്ണൂർ: തെരുവുനായയുടെ കടിയേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന അഞ്ചുവയസ്സുകാരൻ മരണപ്പെട്ടു. തമിഴ്നാട് സേലം സ്വദേശി കളുടെയ മകൻ ഹാരിത്ത് ആണ് മരണപ്പെട്ടത്. മെയ് 31ന് പയ്യാമ്പലത്തെ വാടക ക്വാർട്ടേഴ്സിന് മുന്നിൽ വെച്ചാണ് ഹാരിത്തിനെ തെരുവുനായ കടിച്ചത്. മുഖത്തും കണ്ണിനുമാണ് കടിയേറ്റത്. ഉടൻ തന്നെ കുട്ടിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വാക്സിൻ നൽകി. നാലു വാക്സിൻ നൽകിയെങ്കിലും ആരോഗ്യനില മോശമായതിനെ തുടർന്ന് കുട്ടിയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 12 ദിവസമായി ഹാരിത്ത് വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു മരണം....
Around Us, Breaking News, Kannur, Kerala News, Latest news

നിഹാൽ ഇനി നോവേറിയ നൊമ്പരം; സങ്കട പെരുമഴയാൽ നാട് യാത്രാമൊഴിയേകി. Nihal Naushad

കണ്ണൂർ: മഴമേഘങ്ങൾ മാറിനിന്ന ഇരുൾ പരന്ന ദുഃഖസാന്ദ്രമായ അന്തരീക്ഷത്തിൽ നാടിന് നോവേറിയ ഓർമ്മയായി നിഹാൽ മാറി. ഇനി അവൻ നാടിന്റെ നെഞ്ചിൽ വീണ ഒരു തുള്ളി കണ്ണുനീർ മാത്രം. Nihal Naushad വീടിനു സമീപം കളിച്ചുകൊണ്ടിരിക്കെ തെരുവ് നായ്ക്കൂട്ടം കടിച്ചുകൊന്ന നിഹാലിന് ജന്മനാട് തേങ്ങി കൊണ്ടാണ് യാത്രാമൊഴിയേകിയത്. നിഹാലിനെ ഒരുനോക്കു കാണാൻ മുഴപ്പിലങ്ങാട് കെട്ടിനകത്തെ ദാറുൽ റഹ്മ വീട്ടിലും മൃതദേഹം പൊതുദർശനത്തിന് വെച്ച കെട്ടിനകം ജുമാ മസ്ജിദ് അങ്കണത്തിലും വൻ ജനാവലിയാണ് ഒഴുകിയെത്തിയത്. മഴ വിട്ടുമാറിയ മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിൽ തലശേരി ജനറൽ ആശുപത്രിയിൽനിന്നു മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് വീട്ടിലെത്തിച്ചത്. തുടർന്ന് കുടുംബാംഗങ്ങളും ബന്ധുക്കളും ജനപ്രതിനിധികളും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരും അന്തിമോപചാരമർപ്പിച്ചു. അരമണിക്കൂറോളം വീട്ടിൽ പൊതുദർശനത്തിനു വെച്ച ശേ...