BREAKING NEWS


Tag: spacex

പരീക്ഷണ വിക്ഷേപം: സ്പേസ് എക്‌സിന്റെ സ്റ്റാർഷിപ് റോക്കറ്റ് പൊട്ടിത്തെറിച്ചു
World, News

പരീക്ഷണ വിക്ഷേപം: സ്പേസ് എക്‌സിന്റെ സ്റ്റാർഷിപ് റോക്കറ്റ് പൊട്ടിത്തെറിച്ചു

ടെക്സസ്: ചൊവ്വയിലേക്ക് മനുഷ്യനെയെത്തിക്കുകയെന്ന ലക്ഷ്യവുമായി ഇലോൺ മസ്കിന്റെ കമ്പനി സ്പേസ് എക്സ് വികസിപ്പിച്ച സ്റ്റാർഷിപ് റോക്കറ്റ് പൊട്ടിത്തെറിച്ചു. നൈട്രജൻ വാതക അറയുമായി ബന്ധപ്പെട്ട തകരാറാണ് പൊട്ടിത്തെറിക്ക്‌ കാരണമായതെന്ന് മസ്‌ക് അറിയിച്ചു. ബുധനാഴ്ച്ച രാത്രി പരീക്ഷണ വിക്ഷേപണത്തിന് തയ്യാറെടുക്കുമ്പോൾ പൊട്ടിത്തെറിച്ച് തീഗോളമാവികയായിരുന്നു. ഇതിന് മുൻപും സമാനമായ രീതിയിൽ റോക്കറ്റിന് തകരാറുകൾ കണ്ടെത്തിയിരുന്നു....
Technology, World

ശാസ്ത്രജ്ഞരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിക്കുന്ന ആദ്യ സമ്പൂര്‍ണ നേട്ടവുമായി സ്‌പേസ് എക്‌സ്

ബഹിരാകാശ ശാസ്ത്ര മേഖലയില്‍ പുതിയ ചരിത്രം കുറിച്ച് ‌നാല് ബഹിരാകാശ ശാസ്ത്രജ്ഞരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിച്ച് സ്‌പേസ് എക്‌സ്. ഇതോടെ സ്വകാര്യ ഉടമസ്ഥതയിലുള്ള ബഹിരാകാശ വാഹനം ഉപയോഗിച്ച്‌ ശാസ്ത്രജ്ഞരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിക്കുന്ന ആദ്യ സമ്പൂര്‍ണ നേട്ടമായി ഇത് മാറിയിരിക്കുകയാണ്. കെന്നഡി സ്‌പേസ് സ്റ്റേഷനില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ റോക്കറ്റ് ശാസ്ത്രജ്ഞരെയും വഹിച്ച്‌ ക്രൂ വണ്‍ പേടകവുമായി കുതിച്ചുയര്‍ന്നത്. അമേരിക്കന്‍ ശാസ്ത്രജ്ഞരായ ഷാനന്‍ വാക്കര്‍, വിക്ടര്‍ ഗ്ലോവര്‍ ,മെക് ഹോപ്കിന്‍സ്,എന്നിവര്‍ക്ക് പുറമേ ജാപ്പനീസ് ശാസ്ത്രജ്ഞനായ സോയിച്ചി നോഗുച്ചിയുമാണ് ബഹിരാകാശ വാഹനത്തില്‍ ഉണ്ടായിരുന്നത്. തുടക്കത്തില്‍ കാബിന്‍ ടെമ്ബറേച്ചര്‍ കണ്‍ട്രോള്‍ സിസ്റ്റത്തിന് ചെറിയ പ്രശ്‌നങ്ങളുണ്ടായിരുന്നു, വളരെ പെട്ടെന്ന് തന്നെ ഇത് പരിഹരിച്ചെന്നു...