BREAKING NEWS


Tag: shashi Tharoor

ശശി തരൂരിനെ ഒഴിവാക്കുമെന്ന് മുരളിധരൻ; കടുത്ത തീരുമാനത്തിന് മടിച്ച് കെപിസിസി
Kerala News, Latest news, Politics, Top News

ശശി തരൂരിനെ ഒഴിവാക്കുമെന്ന് മുരളിധരൻ; കടുത്ത തീരുമാനത്തിന് മടിച്ച് കെപിസിസി

പാർലമെന്റ് സമ്മേളനം ആരംഭിച്ചവേളയിൽ ശശി തരൂരിന്റെ രാഷ്ട്രീയ നീക്കങ്ങളിൽ കണ്ണുനട്ട് സംസ്ഥാന കോൺഗ്രസ് നേതൃത്വം. തിരുവനന്തപുരത്തെ പാർട്ടി പരിപാടികളിൽ നിന്ന് ശശി തരൂരിനെ ഒഴിവാക്കുമെന്ന് കെ മുരളീധരൻ തുറന്നടിച്ചെങ്കിലും കെപിസിസി നേതൃത്വം ഔദ്യോഗികമായി കടുത്ത തീരുമാനങ്ങളിലേക്ക് കടന്നിട്ടില്ല. അതേസമയം ദേശീയത ചൂണ്ടിക്കാണിച്ച് കോൺഗ്രസ് നേതൃത്വവുമായുള്ള ഏറ്റുമുട്ടൽ തുടരാനുള്ള തീരുമാനത്തിലാണ് തരൂർ. തരൂർ ഒപ്പമില്ലെന്നും തലസ്ഥാനത്തെ പാർട്ടി പരിപാടികൾക്ക് ഇനി അദ്ദേഹത്തെ ക്ഷണിക്കേണ്ടതില്ലെന്നും കെ മുരളീധരൻ തുറന്നടിച്ചെങ്കിലും വിഷയത്തിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വം മൗനം തുടരുകയാണ്. തരൂർ വിവാദങ്ങളിൽ ഹൈക്കമാന്റിന്റെതാകും അന്തിമ തീരുമാനമെന്ന വിശദീകരണമാണ് നേതൃത്വത്തിന്റേത്. അതേസമയം ദേശീയതയുടെ പേരിൽ മോദി സ്തുതി നടത്തുന്ന ശശി തരൂരിനോട് ഇനി വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് ഭൂരിഭാഗം കോൺഗ്രസ് നേതാക്കളും. തരൂരിന്റെ പ...
ശ്രീകൃഷ്ണജയന്തി അവധിയാക്കിയ സി എച്ച് മുഹമ്മദ് കോയയുടെ മാതൃക പിന്തുടരാൻ ആഹ്വാനം ചെയ്ത് ലേഖനം; ശശി തരൂർ
Kerala News, Latest news, Politics, Top News

ശ്രീകൃഷ്ണജയന്തി അവധിയാക്കിയ സി എച്ച് മുഹമ്മദ് കോയയുടെ മാതൃക പിന്തുടരാൻ ആഹ്വാനം ചെയ്ത് ലേഖനം; ശശി തരൂർ

ശ്രീകൃഷ്ണ ജയന്തി പൊതു അവധിയായി പ്രഖ്യാപിച്ചത് സി എച്ച് മുഹമ്മദ് കോയ പുലർത്തിയ ഉഭയകക്ഷിത്വത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ദൃഷ്ടാന്തമാണെന്ന് കോൺഗ്രസ് നേതാവും എം പിയുമായ ശശി തരൂർ. സംസ്ഥാനത്തെ ഹിന്ദുജനസമാന്യത്തിനിടയിൽ‌ ആഴത്തിൽ പ്രതിധ്വനിച്ച തീരുമാനമായിരുന്നു സിഎച്ചിന്റേതെന്നും ശശി തരൂര്‍ വ്യക്തമാക്കി. മുൻമുഖ്യമന്ത്രിയും മുസ്ലിംലീഗ് നേതാവുമായിരുന്ന സി എച്ച് മുഹമ്മദ് കോയയുടെ ജന്മവാർ‌ഷിക ദിനത്തിൽ മാതൃഭൂമിയിൽ എഴുതിയ ലേഖനത്തിലായിരുന്നു ശശി തരൂരിന്റെ പരാമർശം. സാമുദായിക സൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതിനാലാണ് സി എച്ച് മുഹമ്മദ് കോയയുടെ രാഷ്ട്രതന്ത്രജ്ഞത ഏറ്റവും നന്നായി തിളങ്ങിയത്. ഒരു പ്രമുഖ മുസ്ലിം നേതാവ് എന്ന നിലയിൽ സമുദായങ്ങൾക്കിടയിൽ സൗഹാർദവും പരസ്പര ധാരണയും വളർത്തുന്നതിന് അദ്ദേഹം അക്ഷീണം പ്രയത്നിച്ചു. മാതൃകാപരമായ പൊതുസമ്മതിയുടെ ശൈലി സ്വീകരിച്ചും മുന്നണിയിലെ ഘടക കക്ഷികളുടെ വിഭിന്നങ്ങളായ താത്പര്യങ്ങളെ സ...
‘ഇഷ്ടമുള്ള രാഷ്ട്രീയം സ്വീകരിക്കണം ശ്വാസം മുട്ടുന്നെങ്കിൽ പാർട്ടി വിടണം; തരൂരിനെതിരെ കെ.മുരളീധരൻ
Kerala News, Latest news, Politics, Top News

‘ഇഷ്ടമുള്ള രാഷ്ട്രീയം സ്വീകരിക്കണം ശ്വാസം മുട്ടുന്നെങ്കിൽ പാർട്ടി വിടണം; തരൂരിനെതിരെ കെ.മുരളീധരൻ

ശശി തരൂർ എംപിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പാർട്ടിക്കുള്ളിൽ ശ്വാസം മുട്ടുന്നെങ്കിൽ പാർട്ടി വിടണമെന്നും ഇഷ്ടമുള്ള രാഷ്ട്രീയം സ്വീകരിക്കണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു. നിലവിലെ തരത്തിൽ മുന്നോട്ടുപോകുന്നത് പാർട്ടിക്കും തരൂരിനും ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. തരൂർ വിഷയം ഇനി കോൺഗ്രസ് ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും പ്രതികരിച്ചു. തരൂർ കോൺഗ്രസ് നേതാക്കളെ ഒഴിച്ച് എല്ലാവരെയും സ്തുതിക്കുന്നു. മോദിയെയും പിണറായിയെയും സ്തുതിക്കുന്നു. തരൂരിന് രണ്ട് വഴികളാണ് ഇപ്പോൾ മുന്നിൽ. ഒന്നുകിൽ പാർട്ടിക്ക് വിധേയനാകണം, പാർട്ടി നൽകിയ ചുമതലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അവ പറയേണ്ടത് പാർട്ടിക്കുള്ളിലായിരിക്കണം. എല്ലാ അഭിപ്രായങ്ങളും അംഗീകരിക്കണമെന്നില്ല. ഇപ്പോഴത്തെ രീതിയിൽ മുന്നോട്ടുപോകുകയാണെങ്കിൽ, തരൂരിന്റെ രാഷ്ട്രീയ വ്യക്തിത്വം തന്നെ ഇല്ലാതാകാൻ ...
ശശി തരൂരിന്റ സർവ്വേ തള്ളി രമേശ് ചെന്നിത്തല
Kerala News, Latest news, Top News

ശശി തരൂരിന്റ സർവ്വേ തള്ളി രമേശ് ചെന്നിത്തല

ഡോ. ശശി തരൂർ എംപി മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന സർവേയ്ക്ക് പിന്നിൽ തട്ടിക്കൂട്ട് ഏജൻസിയാണെന്ന വിലയിരുത്തലിൽ കോൺഗ്രസ് നേതൃത്വം. കേരള വോട്ട് വൈബ് എന്ന ഏജൻസി സ്ഥാപിച്ചത് രണ്ടര മാസം മുൻപ് മാത്രമെന്നും നേതൃത്വം കണ്ടെത്തി. ശശി തരൂർ ട്വീറ്റ് ചെയ്ത സർവേയ്ക്ക് വിശ്വാസ്യത ഇല്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. കേരളത്തിൽ ജനപ്രീതി ഉണ്ടെന്ന് തെളിയിക്കാനാണ് ഡോക്ടർ ശശി തരൂർ എംപി പോസ്റ്റ് ഷെയർ ചെയ്തതെന്നും വിലയിരുത്തൽ. ആരോ കുക്ക് ചെയ്ത സർവേ ആണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഏറ്റവും കൂടുതൽ പേർ മുഖ്യമന്ത്രിയായി കോൺഗ്രസിൽ നിന്നും പിന്തുണയ്ക്കുന്നത് ശശി തരൂരിനെയാണ് എന്നായിരുന്നു സർവേയിൽ പറഞ്ഞിരുന്നത്. ഈ സർവ്വേ ഫലമാണ് രമേശ് ചെന്നിത്തല തള്ളുന്നത്. 28.3 ശതമാനം പേരുടെ പിന്തുണ തരൂരിന് ഉണ്ടെന്നാണ് വോട്ട് വൈബ് സർവേയിൽ പറയുന്നത്. 27 ശതമാനം പേർ യുഎഡിഎഫിൽ ആരാകും മുഖ്യമന്ത്രിയെന്നതിൽ അനിശ്ചിതത്വമെന്നും അഭിപ...
മുഖ്യമന്ത്രിയാവാൻ തരൂർ യോഗ്യനെന്ന് സർവേ
Kerala News, Latest news, Topnews

മുഖ്യമന്ത്രിയാവാൻ തരൂർ യോഗ്യനെന്ന് സർവേ

മുഖ്യമന്ത്രി സർവ്വേയുമായി ബന്ധപ്പെട്ട വിവരങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ച് കോൺ​ഗ്രസ് നേതാവ് ശശി തരൂർ. യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെയാണ് കൂടുതൽ പേർ പിന്തുണക്കുന്നതെന്ന സർവേ റിപ്പോർട്ടാണ് ശശി തരൂർ പങ്കുവച്ചത്. 28.3 ശതമാനം പേരുടെ പിന്തുണ തരൂരിന് ഉണ്ടെന്നാണ് വോട്ട് വൈബ് സർവേയിൽ പറയുന്നത്. 27 ശതമാനം പേർ, യുഎഡിഎഫിൽ ആരാകും മുഖ്യമന്ത്രിയെന്നതിൽ അനിശ്ചിതത്വമെന്നും അഭിപ്രായപ്പെടുന്നുണ്ട്. 4 ശതമാനം പേർ എൽഡിഎഫിൻ്റെ മുഖ്യമന്ത്രിയായി കെകെ ശൈലജ വരണമെന്നും താൽപര്യപ്പെടുന്നു. 17.5 ശതമാനം പേരുടെ പിന്തുണ മാത്രമാണ് പിണറായിക്കുള്ളത്. 41.5 ശതമാനം പേർ എൽഡിഎഫിലെ അനിശ്ചിതത്വവും ചൂണ്ടിക്കാട്ടുന്നുണ്ട്. അദ്ദേഹം തന്നെയാണ് വാർത്ത എക്‌സിലൂടെ പങ്കുവച്ചത്. കോൺ​ഗ്രസുമായി ബന്ധം ഉലഞ്ഞുനിൽക്കുന്ന സാഹചര്യത്തിലാണ് തരൂരിൻ്റെ നീക്കമെന്നതും ശ്രദ്ധേയമാണ്. ഇതോടെ യുഡിഎഫിൽ മറ്റൊരു ചർച്ച ഉയരാനും സാധ്യതയുണ്ട്. Tag...
‘കേരളത്തിലെ പൊതു ആരോഗ്യരംഗം പ്രതിസന്ധിയില്‍’: ശശി തരൂര്‍
Kerala News, News

‘കേരളത്തിലെ പൊതു ആരോഗ്യരംഗം പ്രതിസന്ധിയില്‍’: ശശി തരൂര്‍

കേരളത്തിലെ പൊതു ആരോഗ്യരംഗം പ്രതിസന്ധിയിലെന്ന് ഡോ. ശശി തരൂര്‍ എം.പി. പതിറ്റാണ്ടുകളായി നേടിയതെല്ലാം നഷ്ടപ്പെടും എന്ന നിലയിലെന്നും പരിഹാരത്തിനായി കാണിക്കുന്ന അലംഭാവത്തിന് വലിയ വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളോട് ഇഷ്ടവും വിശ്വാസവുമെന്നും രണ്ടുതവണ താന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയെ ആശ്രയിച്ചപ്പോഴും മെച്ചപ്പെട്ട ചികിത്സയും സ്‌നേഹപൂര്‍ണ്ണമായ പരിചരണവും ലഭിച്ചുവെന്നും അദ്ദേഹം കുറിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ കരുണാപൂര്‍വ്വം ഇടപെട്ടു. പലപ്പോഴും ഉപകരണങ്ങളും മരുന്നുകളും പോലും ഇല്ലാതെ പ്രവര്‍ത്തിക്കേണ്ടി വരുന്ന അവസ്ഥയുണ്ട്. സാധ്യമായതെല്ലാം ചെയ്താലും പഴി കേള്‍ക്കുന്നതാണ് അവസ്ഥ. താന്‍ എം.പി ആയതിനുശേഷം ഏഴരക്കോടിയോളം രൂപ ആരോഗ്യ മേഖലയില്‍ ചിലവാക്കി – ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു....