BREAKING NEWS


Tag: Samuel Jerome

“സ്വന്തമായി ഒരു പണവും കൈപ്പറ്റിയിട്ടില്ല” എല്ലാ മീറ്റിംഗുകൾക്കും തെളിവുകൾ ഉണ്ട്”; സാമുവൽ ജെറോം
Kerala News, Latest news

“സ്വന്തമായി ഒരു പണവും കൈപ്പറ്റിയിട്ടില്ല” എല്ലാ മീറ്റിംഗുകൾക്കും തെളിവുകൾ ഉണ്ട്”; സാമുവൽ ജെറോം

യെമനിൽ വധിക്കപ്പെട്ട തലാൽ മുഹമ്മദിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി സാമുവൽ ജെറോം. "സ്വന്തമായി ഒരു പണവും കൈപ്പറ്റിയിട്ടില്ല" എന്നും, എല്ലാ മീറ്റിംഗുകൾക്കും തെളിവുകൾ ഉണ്ടെന്നും സാമുവൽ ജെറോം വ്യക്തമാക്കി. നിമിഷ പ്രിയയുടെ മോചനത്തിനായി താൻ മധ്യസ്ഥനായി നടത്തുന്ന ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. "താൻ അഭിഭാഷകനാണെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല" , ഇപ്പോൾ പ്രതികരിച്ച് ഒരു വ്യക്തിയേയും പ്രകോപിപ്പിക്കാനില്ലെന്നും സാമുവൽ കൂട്ടിച്ചേർത്തു. അബ്ദുൽ ഫത്താഹ് മഹ്ദി ഫേസ്ബുക്കിലാണ് സാമുവൽ ജെറോമിനെതിരെ തന്റെ ആരോപണങ്ങൾ ഉന്നയിച്ചത്. "സാമുവൽ ജെറോം മധ്യസ്ഥതയുടെ പേരിൽ പണം തട്ടിച്ചുവെന്നും. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഇദ്ദേഹം ഞങ്ങളുമായി ഒരിക്കലും ബന്ധപ്പെട്ടിട്ടില്ല" എന്നും അദ്ദേഹം കുറിച്ചു. അറബിയിലുള്ള കുറിപ്പിന്റെ മലയാളം, ഇംഗ്ലീഷ് വിവർത്തനങ്ങളും പോസ്റ്റിനൊപ്പം പ...
നിമിഷപ്രിയയുടെ മോചനം; സാമുവല്‍ ജെറോമിനെതിരെ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ ഫത്താഹ് അബ്ദുള്‍ മഹ്ദി
Top News, Topnews, World

നിമിഷപ്രിയയുടെ മോചനം; സാമുവല്‍ ജെറോമിനെതിരെ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ ഫത്താഹ് അബ്ദുള്‍ മഹ്ദി

നിമിഷപ്രിയയുടെ മോചനത്തിനായെന്ന പേരില്‍ പണം പിരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോമിനെതിരെ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ ഫത്താഹ് അബ്ദുള്‍ മഹ്ദി. സാമുവല്‍ ജെറോം ബിബിസിയില്‍ അവകാശപ്പെട്ടത് പോല അഭിഭാഷകനല്ലെന്നും മധ്യസ്ഥതയുടെ പേരില്‍ സാമുവല്‍ ജെറോം പണം പിരിക്കുകയാണെന്നും എന്നാല്‍ ഇയാള്‍ മധ്യസ്ഥതയ്ക്കായി തങ്ങളെ ഇതുവരെ കണ്ടിട്ടില്ലെന്നും ഫത്താഹ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 'നിരവധി പ്ലാറ്റ്‌ഫോമുകളില്‍ നിന്നും മധ്യസ്ഥതയുടെ പേരില്‍ എണ്ണമില്ലാത്ത അത്രയും പണം അദ്ദേഹം പിരിച്ചു. പുതുതായി 40000 ഡോളറും അയാൾ പിരിച്ചു. ഈ വിഷയത്തില്‍ അദ്ദേഹം ഞങ്ങളെ കാണുകയോ ഒരു ടെക്‌സ്റ്റ് മെസേജിലൂടെ പോലും ബന്ധപ്പെടുകയോ ചെയ്തിട്ടില്ല, മറിച്ചാണെന്ന് തെളിയിക്കാന്‍ ഞാന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു', എന്നും തലാലിന്റെ സഹോദരന്‍ വ്യക്തമാക്കി. മാത്രമല്ല, നിമിഷപ്രിയയെ വധിക്കാനുള്ള ഉത്തരവ് പ്രസിഡന്റ് അംഗീകരിച്...