BREAKING NEWS


Tag: samastha

‘അനുകൂല തീരുമാനം ഇല്ലെങ്കിൽ സമരം’; സ്കൂൾ സമയമാറ്റത്തിൽ സമസ്ത
Kerala News, Latest news, Top News

‘അനുകൂല തീരുമാനം ഇല്ലെങ്കിൽ സമരം’; സ്കൂൾ സമയമാറ്റത്തിൽ സമസ്ത

സ്കൂൾ സമയമാറ്റത്തിൽ അനുകൂല തീരുമാനം ഇല്ലെങ്കിൽ സമസ്തയുടെ എല്ലാ ഘടകങ്ങളും ഒന്നിച്ച് സമരത്തിനിറങ്ങുമെന്ന് നേതാക്കൾ. സമയമാറ്റം സംബന്ധിച്ച് സർക്കാർ ചർച്ചക്ക് വിളിക്കുകയോ അനുകൂല നിലപാട് എടുക്കുകയോ ചെയ്തില്ല. വിദ്യാഭ്യാസമന്ത്രി നിലപാട് മാറ്റില്ല എന്നാണെങ്കിൽ സമസ്തയും നിലപാട് മാറ്റില്ലെന്ന് എംടി അബ്ദുള്ള മുസ്‌ലിയാർ പറഞ്ഞു. സ്കൂൾ സമയമാറ്റത്തിൽ പിന്നോട്ടില്ല എന്ന് തന്നെയാണ് സമസ്ത നിലപാടെന്ന് എംടി അബ്ദുള്ള മുസ്‌ലിയാർ പറഞ്ഞു. സ്കൂൾ സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. ചർച്ച തീരുമാനം മാറ്റാനല്ല, കാര്യങ്ങൾ ബോധ്യപ്പെടുത്താനാണെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ചേർന്ന സമസ്ത വിദ്യാഭ്യാസ സമിതി യോഗത്തിൽ വിഷയം ചർച്ചയായി. സാർക്കാറിനെതിരെ അതിരൂക്ഷ വിമർശനമാണ് സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം ഉന്നയിച്ചത്. തീരുമാനത്തിൽ നിന്ന് സർ...
സ്കൂൾ സമയ വിവാദം; നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, ‘സമയമാറ്റം ആലോചനയിലില്ല; സർക്കാരിനെ വിരട്ടരുത്’
Kerala News, Latest news, Politics, Top News

സ്കൂൾ സമയ വിവാദം; നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, ‘സമയമാറ്റം ആലോചനയിലില്ല; സർക്കാരിനെ വിരട്ടരുത്’

സ്കൂൾ സമയ വിവാദത്തിൽ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിലവിൽ സമയമാറ്റം ആലോചനയിലില്ലെന്ന് ശിവൻകുട്ടി വ്യക്തമാക്കി. വിദഗ്ധ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ടൈംടേബിളാണ് ഇപ്പോഴുള്ളത്. അധ്യാപക സംഘടനകൾ ഉൾപ്പെടെ അംഗീകരിച്ചതാണ് ഇത്. അതിലൊരു മാറ്റം വരുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് മന്ത്രി അറിയിച്ചു. സർക്കാരിനെ സംബന്ധിച്ച് കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനം. 37 ലക്ഷം വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയമാണ്. സർക്കാരിനെ വിരട്ടരുതെന്നും ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം സൗകര്യം ചെയ്തു കൊടുക്കാൻ കഴിയില്ലെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു. പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് ഗവൺമെന്റിനെ വിരട്ടുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സ്കൂൾ സമയമാറ്റമെന്ന ആവശ്യം സുന്നിസംഘടനകൾ കടുപ്പിക്കുകയാണ്. സർക്കാരിനെതിരെ സമസ്ത പ്രത്യക്ഷ സമരം പ്രഖ്യാപിച്...
‘സ്‌കൂള്‍ സമയമാറ്റത്തില്‍ പ്രതിഷേധം ശക്തമാക്കും’ ; നാസര്‍ ഫൈസി കൂടത്തായി
Kerala News, Latest news, Topnews

‘സ്‌കൂള്‍ സമയമാറ്റത്തില്‍ പ്രതിഷേധം ശക്തമാക്കും’ ; നാസര്‍ ഫൈസി കൂടത്തായി

സ്‌കൂള്‍ സമയമാറ്റത്തില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനമെടുത്തതോടെയാണ് സമസ്ത പ്രത്യക്ഷ സമരത്തിന് ഇറങ്ങിയത്. സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മന്ത്രി ചര്‍ച്ചയ്ക്ക് പോലും തയാറാകാത്ത വിധത്തിലുള്ള ജനാധിപത്യ വിരുദ്ധമായ സമീപനമാണ് സ്വീകരിക്കുന്നത് എന്നത് ഖേദകരം. കളക്ട്രേറ്റ് മാര്‍ച്ച്, സെക്രട്ടറിയേറ്റ് ധര്‍ണ ഉള്‍പ്പടെയുള്ള സമര പരിപാടികള്‍ ആവിഷ്‌കരിച്ചു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് സാധ്യത – അദ്ദേഹം വ്യക്തമാക്കി. മത പഠനത്തിന് കുറഞ്ഞ സമയമാണ് ലഭിക്കുന്നതെന്നും ഇനിയും സമയം കുറക്കുന്നത് മദ്രസ പഠനത്തെ സാരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എപി സമ...
സ്കൂൾ സമയമാറ്റത്തിൽ സർക്കാരിനെതിരെ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ; മാറ്റങ്ങൾ കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ ആകണം
Top News, Kerala News, Latest news

സ്കൂൾ സമയമാറ്റത്തിൽ സർക്കാരിനെതിരെ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ; മാറ്റങ്ങൾ കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ ആകണം

  സ്കൂൾ സമയമാറ്റത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി എപി സമസ്തയും. വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ ആലോചനയോടെ വേണമെന്ന് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. മാറ്റങ്ങൾ കൃത്യമായ പഠനത്തിൻേറയും, വിലയിരുത്തലിന്റെയും അടിസ്ഥാനത്തിൽ ആകണം. മാറ്റങ്ങളിൽ വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കണം. കേരള മുസ്‌ലിം ജമാഅത്തിന്റെ സംസ്ഥാന നേതൃ ക്യാമ്പിലാണ് വിമർശനം ഉയർന്നത്. സ്‌കൂൾ സമയ മാറ്റത്തിന് എതിരെ നേരത്തെ ഇ. കെ സമസ്ത സമരം പ്രഖ്യാപിച്ചിരുന്നു. മദ്രസാ പഠനത്തിൻ്റെ സമയത്തിൽ മാറ്റം വരുത്താൻ പറ്റില്ലെന്ന് സമസ്ത നേതാവ് എം.ടി അബ്ദുല്ല മുസ്‍ലിയാർ നേരത്തെ പ്രതികരിച്ചിരുന്നു. മദ്രസാ പഠനം ഏറ്റവും നല്ല രീതിയിൽ നടത്തുന്ന പഠനമാണ്. തീവ്രവാദത്തിൻ്റെയോ, ഭീകര വാദത്തിൻ്റെയോ ഒരു തരത്തിലും ഉള്ള പഠനവും അല്ല അവിടെ നടക്കുന്നത്. സമയമാറ്റത്തിൽ ഒരു വിട്ട് വീഴ്ച്ചക്കും തയ്യാറല്ലെന്നും അദ്ദേഹം വ്യക...
സർക്കാരിനെതിരെ സമസ്ത ; സംസ്ഥാന വ്യാപക പ്രക്ഷോഭം
Top News, Kerala News, Latest news

സർക്കാരിനെതിരെ സമസ്ത ; സംസ്ഥാന വ്യാപക പ്രക്ഷോഭം

സംസ്ഥാനത്തെ സ്കൂൾ സമയമാറ്റത്തിൽ സർക്കാരിന് എതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങി സമസ്ത. സെപ്റ്റംബർ 30ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്താനാണ് തീരുമാനം. സർക്കാറിന് നൽകിയ പരാതി പരിഗണിക്കാത്തതിനെ തുടർന്നാണ് സമസ്ത കേരള മദ്രസ മാനേജ്മെന്‍റ് അസോസിയേഷൻ സമരപ്രഖ്യാപനം നടത്തിയത്. സ്കൂൾ സമയമാറ്റത്തിൽ പ്രതിഷേധിച്ചാണ് സമസ്ത കേരള മദ്രസ മാനേജ്മെന്‍റ് അസോസിയേഷൻ സമരപ്രഖ്യാപനം നടത്തിയത്. ആഗസ്റ്റ് അഞ്ചിന് കളക്ടറേറ്റുകൾക്ക് മുമ്പിൽ ധർണ്ണാ സമരം നടത്താനും സെപ്റ്റംബർ 30ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്താനുമാണ് തീരുമാനം. സമീപകാലത്ത്‌ ഒന്നും ഇല്ലാത്ത വിധം സംസ്ഥാന സർക്കാരിന് എതിരെ സമസ്ത നേരിട്ട് സമരത്തിന് ഇറങ്ങുകയാണ്. സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ വിഷയും ചൂണ്ടികാണിച്ച് മുഖ്യമന്ത്രിക്കും, വകുപ്പ് മന്ത്രിക്കും കത്ത് നൽകിയെങ്കിലും അത് പരിഗണിക്കാതെ വന്ന പശ്ചാത്തലത്തിലാണ് പ്രത്യക്ഷസമരവുമായി സമസ്ത രംഗത്ത് ...