ഇന്ത്യയിൽ 11 വർഷം; രണ്ട് പുതിയ സ്‍മാർട്ട്‌ഫോണുകൾ പുറത്തിറക്കാൻ റെഡ്‍മിയുടെ ആഘോഷം
2014 ജൂലൈയിലാണ് റെഡ്‍മി ഇന്ത്യയിൽ കമ്പനിയുടെ ആദ്യ സ്‌മാർട്ട്‌ഫോൺ പുറത്തിറക്കിയത്. ഇന്ത്യയിലെത്തി 11 വർഷം പൂർത്തിയാക്കുന്നതിന്‍റെ ഭാഗമായി റെഡ്‌മി രണ്ട് പുതിയ ഹാൻഡ്‌സെറ്റുകൾ പുറത്തിറക്കുമെന്ന് സോഷ്യൽ മീഡിയ വഴി പ്രഖ്യാപിച്ചു. റെഡ്മി ജൂലൈ 24-ന് ഈ ഫോണുകൾ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും, വരാനിരിക്കുന്ന മോഡലുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ഈ മാസം ആദ്യം റെഡ്‍മി ഷാംപെയ്ൻ ഗോൾഡ് നിറത്തിൽ നോട്ട് 14 പ്രോ+ 5ജി, നോട്ട് 14 പ്രോ 5ജി എന്നിവ പുറത്തിറക്കിയിരുന്നു.
കഴിഞ്ഞ ദിവസം എക്സിലെ ഒരു പോസ്റ്റിലാണ് റെഡ്‍മി ഇന്ത്യ രാജ്യത്ത് 11 വർഷം പൂർത്തിയാക്കിയതായി അറിയിച്ചത്. ലോകത്തിലെ ഏറ്റവും വലിയ സ്‌മാർട്ട്‌ഫോൺ വിപണികളിൽ ഒന്നിലേക്കുള്ള യാത്രയുടെ തുടക്കം കുറിച്ചുകൊണ്ട്, 2014 ജൂലൈയിൽ എംഐ 3 പുറത്തിറക്കിയാണ് റെഡ്മി ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചത്. 11 വർഷത്തെ ...

