197 രൂപ പ്രീപെയ്‌ഡ് റീചാര്‍ജ് പ്ലാനിന്‍റെ ആനുകൂല്യങ്ങളെല്ലാം വെട്ടിക്കുറച്ച് ബിഎസ്എന്‍എല്‍
പൊതുമേഖല ടെലികോം സേവനദാതാക്കളായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) 197 രൂപയുടെ പ്രീപെയ്‌ഡ് പ്ലാനിന്‍റെ വാലിഡിറ്റിയും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു. നേരത്തെ 70 ദിവസം ഉണ്ടായിരുന്ന പ്ലാൻ വാലിഡിറ്റി 54 ദിവസമായി കുറച്ചപ്പോള്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗ് പരിമിതപ്പെടുത്തി. എസ്എംഎസ്, ഡാറ്റ ഉപയോഗം എന്നിവയിലും ബിഎസ്എന്‍എല്‍ മാറ്റം വരുത്തിയിട്ടുണ്ട്. ബിഎസ്‌എൻഎൽ 197 പ്ലാനിന്‍റെ പഴയതും പുതിയതുമായ ആനുകൂല്യങ്ങൾ വിശദമായി അറിയാം.
ബിഎസ്എന്‍എല്‍ 197 രൂപ റീചാര്‍ജ്- പഴയ ആനുകൂല്യങ്ങൾ
ബിഎസ്എന്‍എല്ലിന്‍റെ 197 രൂപയുടെ പ്രീപെയ്‌ഡ് പ്ലാനിൽ പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റ, പരിധിയില്ലാത്ത വോയ്‌സ് കോളിംഗ്, ദിവസവും 100 എസ്എംഎസ് എന്നിവ മുമ്പ് ഉപഭോക്താക്കള്‍ക്ക് ലഭിച്ചിരുന്നു. 15 ദിവസത്തേക്കായിരുന്നു ഈ കോര്‍ ആനുകൂല്യങ്ങള്‍ കമ്പനി നല്‍കിയിരുന്നത്. ഈ ആനുകൂല്യങ്ങള്‍ 15 ദിവസം കൊണ്ട് അവസാനിച്ചാലും 70 ദിവസം സിം ക...

