BREAKING NEWS


Tag: rain

ഇടുക്കി മലങ്കര ഡാമിൻറെ ഷട്ടറുകൾ ഉയർത്തും
Kerala News, Latest news, Top News, Weather

ഇടുക്കി മലങ്കര ഡാമിൻറെ ഷട്ടറുകൾ ഉയർത്തും

ഇടുക്കി മലങ്കര ഡാമിൻറെ ഷട്ടറുകൾ കൂടുതൽ ഉയർത്തും. അഞ്ച് ഷട്ടറുകൾ 1.5 മീറ്റർ വീതവും ഒരു ഷട്ടർ 50 സെൻ്റി മീറ്ററുമാണ് ഉയർത്തുക. ജലനിരപ്പ് ക്രമീകരിക്കാനായില്ലെങ്കിൽ 2 മീറ്റർ വരെ ഷട്ടറുകൾ ഉയർത്തും. നിലവിൽ ഡാമിലെ ജലനിരപ്പ് 40.62 ആണ്. ശക്തമായ മഴയെ തുടർന്നാണ് ഷട്ടറുകൾ ഉയർത്താനുള്ള തീരുമാനം. നിലവിൽ ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ടാണ് കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 5 ദിവസം ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ്. നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ 6 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. എറണാകുളം, ഇടുക്കി കോട്ടയം, പത്തനംതിട്ട കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. അതേസമയം, ഇന്ന് മുതൽ 26 വരെ അതിശക്തമായ മഴയ്ക്കും, 27, 28 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ...
വടക്കൻ കേരളത്തിൽ അതിതീവ്ര മഴ: നാലു ജില്ലകളിൽ റെഡ് അലേർട്ട്; അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
Kerala News, Latest news, National, News, Top News

വടക്കൻ കേരളത്തിൽ അതിതീവ്ര മഴ: നാലു ജില്ലകളിൽ റെഡ് അലേർട്ട്; അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ അടുത്ത മൂന്ന് ദിവസത്തിനിടെ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതിന്റെ ഭാഗമായി, വടക്കൻ ജില്ലകളിൽ ശക്തമായ ജാഗ്രതാ നിർദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ട് നിലവിലുണ്ട്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ടാണ്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകൾക്ക് പുറമേ മലപ്പുറത്തിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ടും, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലേർട്ടും നിലവിലുണ്ട്. കാസർകോട്, കണ്ണൂർ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, ഇടുക്കി, കോട്ടയം, പത്...
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala News, Latest news, Top News, Weather

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ പതിമൂന്നിന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും പതിനാലിന് എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് യെല്ലോ അലേര്‍ട്ട് എന്നു പറയുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. Tag:...
സംസ്ഥാനത്ത് മഴ തുടരും; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
Weather, Kerala News, Top News

സംസ്ഥാനത്ത് മഴ തുടരും; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ തുടരും. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. നാളെ 12 ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. Tag; Rains to continue in the state; Yellow alert in eight districts today...
സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
Kerala News, Top News, Weather

സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ശക്തമല്ലാത്ത മഴ തുടരാൻ സാധ്യത. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നൊരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. നാളെ മുതൽ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാളെ ഏഴു ജില്ലകളിൽ യല്ലോ മുന്നറിയിപ്പ് നൽകി. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. ബിഹാറിന് മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നതും വടക്ക് കിഴക്കൻ രാജസ്ഥാന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതുമാണ് മഴ കനക്കാൻ കാരണമാകുന്നത്. Tag; Isolated heavy rains likely again in the state from tomorrow...
ഇരട്ടന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത
Kerala News, Latest news, Weather

ഇരട്ടന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇരട്ടന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതിന്റെ ഭാ​ഗമായാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്. തെക്കന്‍ ഗുജറാത്തിനു മുകളിലെ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്. വടക്ക് പടിഞ്ഞാറന്‍ ബംഗ്ലാദേശിന് മുകളിലായി മറ്റൊരു ന്യുനമര്‍ദ്ദവും രൂപപ്പെട്ടു. ഇതിൻ്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടും ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റും ശക്തമാകുകയാണ്. സംസ്ഥാനത്ത് 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യത. ശക്തമായ തിരമാലക്കും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ കേരളതീരത്ത് ഇന്നും കര്‍ണാടക, ലക്ഷദ...
കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത
Top News, Kerala News, Latest news

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. ഇരട്ടന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്. തെക്കന്‍ ഗുജറാത്തിനു മുകളിലെ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറി. വടക്ക് പടിഞ്ഞാറന്‍ ബംഗ്ലാദേശിനും മുകളിലായി മറ്റൊരു ന്യുനമര്‍ദ്ദവും രൂപപ്പെട്ടിട്ടുണ്ട്. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റും ശക്തമാകുന്ന സാഹചര്യത്തിൽ, സംസ്ഥാനത്ത് 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. ശക്തമായ തിരമാലക്കും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ കേരളതീരത്ത് ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. ലക്ഷദ്വീപ് - കര്‍ണാടക തീരങ്ങളില്‍ മറ്റന്നാള്‍ വരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. അതേസമയം സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും. പത്ത് ജില്ലകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ...
Kerala News, Latest news

തുലാവർഷം ആരംഭിച്ചു; സംസ്ഥാനത്ത് മൂന്നുദിവസം ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്ത് നിന്ന് കാലവർഷം പൂർണമായും പിൻവാങ്ങി. തുലാവർഷം ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് മൂന്നുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ‌ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. നാളെ 12 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. മലപ്പുറത്തും കണ്ണൂരും നാളെ ഓറഞ്ച് അലർട്ടാണ്. കേരള തീരത്ത് ഇന്ന് മുതൽ നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ ...
Kerala News

5 ജില്ലകളില്‍ യെലോ അലര്‍ട്; സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ തുടരും Yellow alert

Yellow alert സംസ്ഥാനത്ത് രണ്ടുദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. അഞ്ച് ജില്ലകളില്‍ യെലോ അലര്‍ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഉയർന്ന തിരമാലകൾ , ഇടിമിന്നൽ എന്നിവക്കുള്ള ജാഗ്രതാ നിർദേശവും നിലവിലുണ്ട്. Also Read : https://steelblue-ferret-311405.hostingersite.com/aditya-traveled-9-2-lakh-kilometers-after-leaving-earths-influence-isro-said/ കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ മൂന്ന് ദിവസവും രാത്രി മലയോര മേഖലയിൽ പെയ്ത കനത്തമഴയില്‍ മണ്ണിടിഞ്ഞും മരം കടപുഴകി വീണും നാശനഷ്ടങ്ങളുണ്ടായി. മഴ മുന്നറിയിപ്പിനെ തുടർന്ന് ദുരന്തങ്ങൾ തടയുന്നതിനായി ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. https://www.youtube.com/watch?v=rn1HXHnekYo അതേസമയം, കുട്ടനാട്ടിൽ പുഞ്ചകൃഷിയുടെ ഒരുക്കങ്ങൾ നടത്തിയ ഒരു പാടശേഖരത്തിൽ കൂടി മടവീണു. ഒട്ടനവധി പാട...
Kerala News

കേരളത്തിൽ ഇത്തവണ 30% മഴയുടെ കുറവ്‌ : കാലാവസ്ഥ നിരീക്ഷണ വിഭാഗം Kerala

Kerala കാലവർഷം അവസാനിക്കാൻ മൂന്നു ദിവസം മാത്രം ശേഷിക്കെ കേരളത്തിൽ ഇത്തവണ 30% മഴയുടെ കുറവുണ്ടായതായി കാലാവസ്ഥ നിരീക്ഷണ വിഭാഗം. ജൂൺ മാസത്തിൽ മാത്രം 60% മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. ജൂലൈയിൽ സാധാരണ പോലെ മഴ കിട്ടിയെങ്കിലും 9% ത്തിന്റെ കുറവുണ്ടായി. https://www.youtube.com/watch?v=VCLPEr8Wh4c 123 വർഷ ചരിത്രത്തിൽ ഏറ്റവും കുറവ് മഴ ലഭിച്ചത് ഓഗസ്റ്റിലാണ്. 87% മഴയുടെ കുറവാണ് ഓഗസ്റ്റിൽ ഉണ്ടായത്. എന്നാൽ സെപ്റ്റംബറിൽ സാധാരണ ലഭിക്കുന്നതിലും കൂടുതൽ മഴ ലഭിച്ചു. 33% മഴയാണ് സപ്തംബറിൽ കൂടുതൽ കിട്ടിയത്. 123 വർഷത്തെ കണക്കിൽ ഏറ്റവും കുറവ് മഴ ലഭിച്ച രണ്ടാമത്തെയോ മൂന്നാമത്തെയോ കാലവർഷമായി ഇത്തവണത്തേത് അവസാനിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ വിഭാഗം പറയുന്നു. Also Read : https://steelblue-ferret-311405.hostingersite.com/kannur-squad-leaked-hd-version-online/ സംസ്ഥാനത്ത് വരൾച്ച സൂചന നൽകുന്നതാണ് കാലാ...