BREAKING NEWS


Tag: politics

Kerala News

സോളാർ കേസിൽ ഗൂഢാലോചനയുണ്ടെന്ന് എല്ലാവർക്കും അറിയാം, കാലം സത്യം തെളിയിക്കും: ചാണ്ടി ഉമ്മന്‍ chandy oommen

സോളാർ പീഡന കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നെന്ന് സി.ബി.ഐ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു സോളാർ കേസിൽ ഗൂഢാലോചനയുണ്ടെന്ന് എല്ലാവർക്കും അറിയാവുന്നതാണെന്ന് ചാണ്ടി ഉമ്മൻ. ഗൂഢാലോചന സിബിഐ പുറത്തു കൊണ്ടുവരട്ടെ . കാലം സത്യം തെളിയിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. https://www.youtube.com/watch?v=fgF04dOuT20 സോളാർ പീഡന കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നെന്ന് സി.ബി.ഐ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. കെ.ബി ഗണേഷ് കുമാർ, ഗണേഷിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാൾ എന്നിവർ ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.ഐ കണ്ടെത്തൽ. ക്ലിഫ് ഹൗസിൽവച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ തെളിവില്ല. പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻചാണ്ടിയുടെ പേര് പിന്നീട് എഴുതിച്ചേർത്തു തുടങ്ങിയ കാര്യങ്ങളാണ് ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. https://www.youtub...
Around Us, Politics

മാധ്യമങ്ങൾക്ക് മുൻപിൽ കണക്കുകൾ നിരത്തി ന്യായീകരിക്കുന്നത് പോലെ ഞങ്ങളെ വിഡ്ഢികളാക്കേണ്ട

കോൺഗ്രസിൽ പൊട്ടിതെറി തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിൽ വീണ്ടും പൊട്ടിതെറി. തിരഞ്ഞെടുപ്പ് തിരിച്ചടിയില്ലെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെയും രമേശ് ചെന്നിത്തലയുടെയും നിലപാടിനെതിരെയാണ് കെ. സുധാകരന്‍ രംഗത്തെത്തിയത്. രാഷ്ട്രീയകാര്യ സമിതിയിലാണ് നേതാക്കള്‍ നിലപാട് ആവര്‍ത്തിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്കിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അപകടമുണ്ടാക്കിയത്. താഴെത്തട്ടുമുതല്‍ അഴിച്ചുപണി വേണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. അതേസമയം മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത് ആവർത്തിച്ച് ന്യായീകരിക്കാൻ ശ്രമിച്ചപ്പോള്‍ യോഗത്തിൽ വൻവിമർശനമാണ് ഉയർന്നത്. മാധ്യമങ്ങൾക്ക് മുൻപിൽ കണക്കുകൾ നിരത്തി ന്യായീകരിക്കുന്നതു പോലെ ഞങ്ങളെ വിഡ്ഢികളാക്കേണ്ടെന്നും വി.ഡി.സതീശൻ യോഗത്തിൽ പറയുകയുണ്ടായി. ...
Kerala News, Politics

പാലക്കാട്ടെ ഫ്ളക്സ്; സോഷ്യൽ മീഡിയയിൽ പോര്

പിപിഇ കിറ്റ് അണിഞ്ഞ ജീവനക്കാർ സി.എഫ്എൽ.ടി.സി യിൽ കൊടി വീശുന്ന ചിത്രം വ്യാപകമായി പ്രചരിക്കുന്നു കൊച്ചി: കഴിഞ്ഞ ദിവസമാണ് പാലക്കാട് നഗര സഭയിൽ വോട്ടെണ്ണല്‍ സമയത്ത് ബി.ജെ.പി മുന്നേറുന്നു എന്ന് കണ്ടതോടെയാണ് ഒരു സംഘം ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭ കാര്യലയത്തിന് മുകളില്‍ കയറി രണ്ട് ഫക്‌സുകള്‍ താഴെക്കിട്ടത്.വോട്ടെണ്ണല്‍ സമയത്ത് ഉദ്യോഗസ്ഥര്‍ക്കും, മാധ്യമപ്രവര്‍ത്തകര്‍ക്കും സ്ഥാനര്‍ത്ഥികള്‍ക്കും, ഏജന്റുമാര്‍ക്കും മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശനമുള്ളൂ. എന്നാല്‍ ഇത് മറികടന്ന് വലിയ ഫ്‌ലക്‌സുമായി നഗരസഭക്ക് മുകളില്‍ കയറിയത് സുരക്ഷാവീഴ്ച്ചയാണ്. നഗരസഭ കെട്ടിടത്തിന് മുന്‍വശത്തെ ചുവരിലൂടെ താഴേക്കിടാന്‍ പറ്റുന്ന രീതിയിലുള്ള ഫ്‌ലക്‌സാണ് പ്രദര്‍ശിപ്പിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു സിപിഎം പരാതിയെ തുടർന്ന് പോലീസ് കേസും എടുത്തു. എന്നാൽ കിട്ടാത്ത മുന്തിരി പുളിക്കും എന്ന ...