BREAKING NEWS


Tag: pinarayi vijayan

“വിദേശത്തിരിക്കുന്ന പിണറായി വിജയന് ഇവിടെ BJP സമ്മേളനം നടക്കുന്നുവെന്ന് മനസിലാകണം”; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
India, Top News

“വിദേശത്തിരിക്കുന്ന പിണറായി വിജയന് ഇവിടെ BJP സമ്മേളനം നടക്കുന്നുവെന്ന് മനസിലാകണം”; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

കേരളത്തിൽ സമ്പൂർണ്ണ വികസനം നടത്തിയത് നരേന്ദ്രമോദി സർക്കാരെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിദേശത്തിരിക്കുന്ന പിണറായി വിജയന് ഇവിടെ BJP സമ്മേളനം നടക്കുന്നുവെന്ന് മനസിലാകണം. അതിനായി ഉച്ചത്തിൽ നമ്മൾ ഭാരത് മാതാ കീ മുദ്രാവാക്യം വിളിക്കണമെന്നും കേരളത്തിന്റെ വികസനം ബി ജെ പിയിലൂടെ നടപ്പിലാക്കുമെന്നും അമിത് ഷാ പറഞ്ഞു. കേരളത്തിൽ NDA അധികാരത്തിൽ വരും. ബിജെപി കാര്യാലയം ഉദ്ഘാടനം ചെയ്തത് അതിന് ഒരു അവസരമാണെന്നും കേരളത്തിൽ BJP യുടെ ഭാവി ശോഭനമാണെന്നും അമിത് ഷാ വ്യക്തമാക്കി. പ്രീണന രാഷ്ട്രീയം അവസാനിപ്പിച്ചു കൊണ്ട് BJPയുടെ ലഷ്യം വികസിത കേരളമാണ്. കേരളത്തിലെ ജനങ്ങൾ LDF നും UDFനും അവസരം നൽകി. എന്നാൽ അവർ നൽകിയത് അക്രമ രാഷ്ട്രീയം മാത്രം എന്നും അദ്ദേഹം വിമർശിച്ചു. കേരളത്തിലെ മതത്രീവ്രവാദത്തെ ഇല്ലാതാക്കിയത് നരേന്ദ്ര മോദി സർക്കാരാണ്. പി എഫ് ഐയെ ഇല്ലാതാക്കിയത് നരേന്ദ്ര മോദി സർക്കാരാണെന്നും മാറ്റം ജനങ്...
ബിന്ദുവിന്റെ മരണം: ‘ദുഃഖത്തിൽ പങ്കു ചേരുന്നു, സർക്കാരിൻ്റെ സഹായങ്ങളും പിന്തുണയുമുണ്ടാകും’ – മുഖ്യമന്ത്രി
Kerala News, Latest news

ബിന്ദുവിന്റെ മരണം: ‘ദുഃഖത്തിൽ പങ്കു ചേരുന്നു, സർക്കാരിൻ്റെ സഹായങ്ങളും പിന്തുണയുമുണ്ടാകും’ – മുഖ്യമന്ത്രി

കോട്ടയം: മെഡിക്കൽ കോളജ് കെട്ടിടം തകർന്ന് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയം മെഡിക്കൽ കോളേജിലുണ്ടായതുപോലുള്ള ദൗർഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലും സർക്കാർ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മരണപ്പെട്ട ബിന്ദുവിൻ്റെ കുടുംബാംഗങ്ങൾക്ക് ഉചിതമായ സഹായം നൽകും. അവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. സർക്കാരിൻ്റെ സഹായങ്ങളും പിന്തുണയും അവർക്കുണ്ടാകും. ആരോഗ്യമേഖലയെ കൂടുതൽ കരുത്തോടെ സർക്കാർ മുന്നോട്ടു കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താക്കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്....
ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക്
Kerala News, Latest news

ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക്

തിരുവനന്തപുരം: ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക് പോവുന്നതായി റിപ്പോർട്ട്. ഒരാഴ്ച നീളുന്ന ചികിത്സയ്ക്കാണ് തയ്യാറെടുക്കുന്നത്.  നേരത്തെ, മയോക്ലിനിക്കൽ മുഖ്യമന്ത്രി ചികിത്സ തേടിയിരുന്നു. അതിൻ്റെ തുടർ ചികിത്സയ്ക്കും പരിശോധനയ്ക്കും വേണ്ടിയാണ് മുഖ്യമന്ത്രിയുടെ യാത്ര....
‘ഏത് നടപടി നേരിടാനും തയ്യാർ’; ഡോ ഹാരിസ് ചിറയ്ക്കൽ
Latest news

‘ഏത് നടപടി നേരിടാനും തയ്യാർ’; ഡോ ഹാരിസ് ചിറയ്ക്കൽ

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉപകരണക്ഷാമത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ നടത്തിയതിൽ പ്രതികരണവുമായി ഡോ ഹാരിസ് ചിറയ്ക്കൽ. "ഒന്നിലും ഭയമില്ലന്ന് ആദ്യമെ പറഞ്ഞു. ബ്യൂറോക്രസിക്ക് എതിരെ മാത്രമാണ് താൻ ഫേസ്ബുക്കിൽ പറഞ്ഞത്. പറഞ്ഞ രീതിയിൽ തനിക്ക് തെറ്റ് പറ്റി. ഏത് നടപടി നേരിടാനും താൻ തയ്യാർ" ഡോ ഹാരിസ് ചിറയ്ക്കൽ പറഞ്ഞു. പ്രശ്നപരിഹാരത്തിനുള്ള നിർദ്ദേശങ്ങൾ സമിതി ആരാഞ്ഞപ്പോൾ തുറന്നുപറയുകയും അത്യാവശ്യമായി പരിഹരിക്കേണ്ട കാര്യങ്ങൾ എഴുതി നൽകുകയും ചെയ്തുവെന്നും ഡോ. ഹാരിസ് കൂട്ടിച്ചേർത്തു.തൻ്റെ തുറന്നുപറച്ചിൽ പ്രയോജനം ചെയ്തുവെന്നും ഡോ. ഹാരിസ് പറഞ്ഞു. രോഗികൾ തന്നെക്കണ്ട് പുഞ്ചിരിച്ച് നന്ദി അറിയിച്ചാണ് പോയത്. ആ പുഞ്ചിരിയാണ് തനിക്കുള്ള സമ്മാനമെന്നും ഡോ. ഹാരിസ് വ്യക്തമാക്കി....
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടർന്നു; കോഴിക്കോട് അഞ്ച് പേർക്കെതിരെ കേസ്
Kerala News

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടർന്നു; കോഴിക്കോട് അഞ്ച് പേർക്കെതിരെ കേസ്

മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിനു പിന്നാലെ സഞ്ചരിച്ച റജിസട്രേഷൻ നമ്പറില്ലാത്ത കാറും യാത്രക്കാരും പോലീസ് പിടിയിൽ. കോഴിക്കോട് വെങ്ങാലി പാലം സൗത്ത് പോയിന്റ് മുതലാണ് ഇവർ വാഹനത്തെ പിന്തുടർന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനങ്ങൾക്ക് പുറകിൽ ഉള്ള ആംബുലൻസിനെ പിന്തുടർന്നതിനാണ് കേസ്. വിഐപി വാഹനവ്യൂഹത്തിന് പിന്നാലെ റജിസ്ട്രേഷൻ നമ്പരില്ലാതെ വേഗത്തിൽ സംശയകരമായി സ‍ഞ്ചരിച്ചതു കണക്കിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി നടക്കാവ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. കാർ പരിശോധനയ്ക്കിടെ ഡാഷ് ബോർഡിനു മുകളിലായി വാക്കിടോക്കിയും കണ്ടെത്തി. മലപ്പുറം തിരൂർ സ്വദേശി സി.പി.നസീബ്, വാഴക്കാട് സ്വദേശി ജ്യോതിബാസ്, പാലത്തോൾ സ്വദേശി മുഹമ്മദ് ഹാരിസ്, പെരിന്തൽമണ്ണ സ്വദേശി ഫൈസൽ, പാലക്കാട് ആമയൂർ സ്വദേശി മുഹമ്മദ് കുട്ടി എന്നിവരെയാണ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. സുരക്ഷ മുൻകരുതലിന്റെ ഭാ​ഗമായാണ് അഞ്ച് പേർക്കെതിരെ ക...
Cinema, Kerala News

തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് നടൻ ജയസൂര്യ

തിരുവനന്തപുരം : തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് നടൻ ജയസൂര്യ. തിരുവനന്തപുരത്ത് നടന്ന ചോദ്യംചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടൻ. സെക്രട്ടറിയേറ്റിൽ വെച്ച് നടന്ന ഷൂട്ടിംഗിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി നൽകിയ നടിയുമായി ഒരു സൗഹൃദവുമില്ല. 2008 ൽ രണ്ട് മണിക്കൂർ മാത്രമായിരുന്നു സെക്രട്ടറിയേറ്റിൽ ഷൂട്ടിംഗ് അനുമതി ഉണ്ടായിരുന്നത്. പരാതിക്കാരി ആരോപിച്ച സ്ഥലത്തായിരുന്നില്ല, താഴത്തെ നിലയിലായിരുന്നു ഷൂട്ടിംഗ് നടന്നതെന്നും പരാതി വ്യാജമാണെന്നും ജയസൂര്യ പ്രതികരിച്ചു. 2013 ൽ തൊടുപുഴയിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയും വ്യാജമാണ്. ആ സിനിമയുടെ ഷൂട്ട് 2011ൽ തന്നെ പൂർത്തിയായതാണ്. തൊടുപുഴ ആയിരുന്നില്ല, കൂത്താട്ടുകുളത്തായിരുന്നു സിനിമയുടെ ലൊക്കേഷൻ. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും തന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ജയസൂര്യ പ്രതികരിച്ചു....
Kerala News, Politics

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. പരാതിക്കാരന്റെ മൊഴി എടുക്കാന്‍ വിളിച്ചുവരുത്തി. അഭിഭാഷകനായ ബൈജു നോയല്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. നോട്ടീസ് നല്‍കിയാണ് മൊഴി രേഖപ്പെടുത്താന്‍ വിളിച്ചു വരുത്തിയത്. കേസെടുക്കാത്ത പോലീസ് നടപടിക്കെതിരെ ബൈജു നോയല്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് കോടതി നാളെ പരിഗണിക്കുമെന്ന് ബൈജു നോയല്‍   പറഞ്ഞു. മലപ്പുറം പരാമര്‍ശം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ നിയമസഭയില്‍ പറഞ്ഞു. ഇക്കാര്യം ഹിന്ദു തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും മറുപടിയില്‍ പറയുന്നു. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന നാട് ആണ് കേരളമെന്നും വര്‍ഗീയശക്തികളുടെ എക്കാലത്തെയും ആക്രമണ ലക്ഷ്യമാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖം വന്‍ വിവാദത്തിനിടയാക്കിയിരുന്നു. ...
Kerala News, News, Politics

സര്‍ക്കാരിന്റെ മുഖം വികൃതം;സിപിഐയുടേത് സര്‍ക്കാരിനെതിരേയുള്ള ഗുരുതരമായ കുറ്റപത്രം:കെ സുധാകരന്‍ എംപി K Sudhakaran MP

K Sudhakaran MP മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും മുഖം വികൃതമാണെന്ന സിപിഐ സംസ്ഥാന കൗണ്‍സിലിന്റെ അഭിപ്രായം മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ ഒരു ഘടകക്ഷിക്കു നല്കാവുന്ന ഏറ്റവും ഗുരുതരമായ കുറ്റപത്രമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. നേരത്തെ പ്രമുഖ സിപിഎം നേതാക്കളായ എംഎ ബേബി, ഡോ തോമസ് ഐസക്, ജി സുധാകരന്‍ തുടങ്ങിയവര്‍ പ്രകടിപ്പിച്ച വികാരത്തോട് ചേര്‍ന്നു നില്ക്കുന്ന സിപിഐയുടെ അഭിപ്രായം മുഖ്യമന്ത്രിയുടെയും ഇടതുഭരണത്തിന്റെയും തൊലിയുരിക്കുന്നതാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ 50 വാഹനങ്ങളുടെ അകമ്പടിയോടെ പുറത്തിറങ്ങുന്നതും ജനങ്ങളെ കാണാന്‍ വിസമ്മതിക്കുന്നതും ജനരോഷം തിരിച്ചറിഞ്ഞാണ്. മുഖ്യമന്ത്രിയെ കണ്ടാല്‍ കൂകിവിളിക്കണമെന്നും കരിങ്കൊടി കാട്ടണമെന്നും തോന്നാത്ത ഒരാള്‍പോലും ഇന്നും കേരളത്തിലില്ല. പിണറായിയുടെ ഭരണം അത്രമേല്‍ ദുര്‍ഗന്ധം വമിക്കുന്നതാണെന്ന് സിപിഐപോലും തിരിച്ചറിഞ്ഞി...
Entertainment, Kerala News, News

കെ ജി ജോർജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു Chief Minister

Chief Minister പ്രശസ്ത സംവിധായകൻ കെ ജി ജോർജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്തതിലൂടെ ആസ്വാദക ഹൃദയത്തിൽ സ്ഥാനം പിടിച്ച ചലച്ചിത്രകാരനായിരുന്നു കെ ജി ജോർജ്. സമൂഹഘടനയും വ്യക്തിമനസ്സുകളുടെ ഘടനയും അപഗ്രഥിക്കുന്നത് അദ്ദേഹത്തിന്റെ സവിശേഷ രീതിയായിരുന്നു. കലാത്മകമായ സിനിമയും വാണിജ്യ സ്വഭാവമുള്ള സിനിമയും തമ്മിലുള്ള വേർതിരിവ് അങ്ങേയറ്റം കുറച്ചു കൊണ്ടുവന്ന ഇടപെടലുകളാണ് കെജി ജോർജിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. അതാകട്ടെ സിനിമയുടെ നിലവാരത്തെയും ആസ്വാദനനിലവാരത്തെയും ഒരുപോലെ ശ്രദ്ധേയമാവിധം ഉയർത്തി. https://www.youtube.com/watch?v=G0EgDT-uOX0 ജനങ്ങൾക്ക് മറക്കാനാവാത്ത നിരവധി സിനിമകളുടെ സംവിധായകനാണ് അദ്ദേഹം. സ്വപ്നാടനം എന്ന ആദ്യ ചിത്രത്തിനുതന്നെ ദേശീയ പുരസ്കാരം തേടിയെത്തി. യവനിക, പഞ്ചവടിപ്പാലം തുടങ്ങിയ സിനിമകൾ മലയാളി മനസ്സ...
Kerala News, News, Politics

മുഖ്യമന്ത്രിയുടെ ജില്ല സന്ദർശനം; യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് അടക്കം മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു Chief Minister

Chief Minister മുഖ്യമന്ത്രിയുടെ ജില്ല സന്ദർശനത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റിനെയടക്കം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചക്ക് പെരിയ ടൗണിലൂടെ ജില്ല ജനറൽ സെക്രട്ടറി കാർത്തികേയൻ പെരിയക്കൊപ്പം നടന്നു പോകുന്നതിനിടെയാണ് ജില്ല പ്രസിഡന്റ് ബി.പി. പ്രദീപ് കുമാറിനെ കസ്റ്റഡിയിലെടുത്തത്. ബേക്കൽ ഇൻസ്പെക്ടർ യു.പി. വിപിന്റെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്. പ്രദീപും കാർത്തികേയനും സഹപ്രവർത്തകരും കോളേജ് യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അംബേദ്കർ കോളജിലേക്ക് പോകുമ്പോഴാണ് വളഞ്ഞിട്ടു പിടിച്ചതെന്നാണ് പരാതി. കൂടെയുണ്ടായിരുന്ന പ്രവർത്തകരും പൊലീസുമായി ഏറെ നേരം തർക്കിച്ചു. പിന്നീടാണ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത്. മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി മുൻകരുതൽ എന്ന നിലയിലാണ് കസ്റ്റഡിയിലെടുത്തത്. Also Read: https://s...