മനുഷ്യന്‍ കുഞ്ഞമ്പിളിയെ തൊട്ടിട്ട് ഇന്ന് 56 വര്‍ഷം
മനുഷ്യൻ ആദ്യമായി ചന്ദ്രനിലിറങ്ങിയിട്ട് ഇന്നേക്ക് 56 വർഷം. 1969 ജൂലൈ 21-ന് അമേരിക്കന്‍ പര്യവേഷകരായ നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനില്‍ കാലുകുത്തുകയായിരുന്നു. അന്നത്തെ അപ്പോളോ 11 ചാന്ദ്ര യാത്ര നടക്കുമ്പോൾ ജനിച്ചിട്ടില്ലാത്തവർക്ക് പോലും ആ ദൗത്യം ത്രസിപ്പിക്കുന്ന ഒരു അനുഭവമാണ്. ഭൂമിയെന്ന ചെറുഗോളത്തിൽ മനുഷ്യൻ ഒതുങ്ങില്ലെന്ന വിളംബരമായിരുന്നു അപ്പോളോ ദൗത്യങ്ങൾ. പക്ഷേ, വർഷമിത്ര കഴിഞ്ഞിട്ടും ചന്ദ്രനപ്പുറത്തേക്ക് മനുഷ്യൻ യാത്ര ചെയ്തിട്ടില്ല.
1969 ജൂലൈ 21, ഇന്ത്യൻ സമയം രാവിലെ 8:26ന് ചരിത്രം കുറിച്ച് അപ്പോളോ 11 കമാന്‍ഡര്‍ നീൽ ആംസ്ട്രോങ് ചന്ദ്രനിൽ കാലുകുത്തി. 19 മിനിറ്റുകൾക്ക് ശേഷം ലൂണാര്‍ മൊഡ്യൂള്‍ പൈലറ്റ് എഡ്വിൻ ആൽഡ്രിൻ കൂടി ചന്ദ്രോപരിതലത്തിലിറങ്ങി. രണ്ടേകാൽ മണിക്കൂർ അവർ ചന്ദ്രോപരിതലത്തിലൂടെ നടന്നു. ആകെ 21 മണിക്കൂറും 31 മിനിറ്റുമാണ് അവർ ചന്ദ്രനിലുണ്ടായിരുന്നത്. തിരിച്ചുവരും മുമ്പ് അവർ ...

