ഇടയ്ക്കിടെ കൈ കുലുക്കാറുണ്ടോ? ഡൊണാള്‍ഡ് ട്രംപിന് നീര്‍വീക്കത്തിനു കാരണമാകുന്ന രോഗം
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സിരകളെ ബാധിക്കുന്ന ക്രോണിക് വെനസ് ഇന്‍സഫിഷ്യന്‍സി (സിവിഐ) രോഗം സ്ഥിരീകരിച്ചു. കാലുകളില്‍ നീരും പരിക്കും ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് സിവിഐ ഉണ്ടെന്ന് കണ്ടെത്തിയത്. ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് വൈറ്റ് ഹൗസ് പ്രസ്താവനയിറക്കി.
ട്രംപിന്റെ ആരോഗ്യത്തെകുറിച്ച് നേരത്തെ ഊഹാപോഹങ്ങള്‍ പുറത്തുവന്നിരുന്നു. കൈയ്യിലെ പാടുകളുടെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയായിരുന്നു ഇത്.
എന്താണ് ക്രോണിക് വെനസ് ഇന്‍സഫിഷ്യന്‍സി ?
സിരകള്‍ ശരിയായി പ്രവര്‍ത്തിക്കാതെയിരിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു രോഗമാണ് സിവിഐ. ഈ രോഗാവസ്ഥയിലുള്ളവര്‍ക്ക് കാലുകളില്‍ വേദനയോ തരിപ്പോ അനുഭവപ്പെടാം. പ്രത്യേകിച്ച് കണങ്കാലിന് ചുറ്റം നീര്‍വീക്കം ഉണ്ടാകാനും സാധ്യതയുണ്ട്. കാലിലെ ഞരമ്പുകള്‍ക്ക് ഹൃദയത്തിലേക്ക് ഫലപ്രദമായി രക്തം തിരികെ കൊണ്ടുപോകാന്‍ കഴിയാതെ വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഞരമ്പുകളി...

