BREAKING NEWS


Tag: cricket

പരിക്കേറ്റ കളിക്കാരന് പകരക്കാരെ ഇറക്കാന്‍ അനുവദിക്കണമെന്ന് ഗംഭീര്‍
India, Cricket, Latest news, Sports, Top News

പരിക്കേറ്റ കളിക്കാരന് പകരക്കാരെ ഇറക്കാന്‍ അനുവദിക്കണമെന്ന് ഗംഭീര്‍

മത്സരത്തിനിടെ പരിക്കേറ്റ് ഒരു കളിക്കാരന് കളിക്കാനാവാത്ത സാഹചര്യങ്ങളില്‍ പകരം മറ്റൊരു കളിക്കാരനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാന്‍ അനുവദിക്കണമെന്ന് ഇന്ത്യൻ പരിശീലകന്‍ ഗൗതം ഗംഭീര്‍. ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ക്രിസ് വോക്സിന്‍റെ പന്ത് കാല്‍പ്പാദത്തില്‍ കൊണ്ട് റിഷഭ് പന്തിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ബാറ്റിംഗ് നിര്‍ത്തി കയറിപ്പോയ റിഷഭ് പന്ത് രണ്ടാം ദിനം പൊട്ടലുള്ള കാല്‍പ്പദവുമായി വീണ്ടും ബാറ്റിംഗിനിറങ്ങേണ്ടിവന്നിരുന്നു. ഈ സാഹചര്യത്തിലാണ് പരിക്കേറ്റ് ഒരു കളിക്കാരന്‍ പുറത്തായാല്‍ പകരം കളിക്കാരനെ ഇറക്കുന്നതിനെ അനുകൂലിക്കുന്നുവെന്ന് ഗംഭീര്‍ മത്സരശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഗംഭീറിന്‍റെ നിര്‍ദേശത്തെ അസംബന്ധമെന്നാണ് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് വിശേഷിപ്പിച്ചത്. പരിക്കേറ്റ കളിക്കാര്‍ക്ക് പകരക്കാരെ ഇറക്കാന്‍ അനുവദിക്കുന്നത് ദുരുപയോഗം ചെയ്യാ...
ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിനുള്ള പിച്ച് ആരെ തുണയ്ക്കും, നിര്‍ണായക അപ്ഡേറ്റുമായി മുന്‍ ഇംഗ്ലണ്ട് പേസര്‍
Top News, Cricket, India, Latest news, Sports

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിനുള്ള പിച്ച് ആരെ തുണയ്ക്കും, നിര്‍ണായക അപ്ഡേറ്റുമായി മുന്‍ ഇംഗ്ലണ്ട് പേസര്‍

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് മറ്റന്നാള്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ തുടക്കമാകുമ്പോള്‍ പിച്ച് ആരെ തുണയ്ക്കുമെന്ന ആശങ്കയിലാണ് ആരാധകര്‍. ആദ്യ മൂന്ന് ടെസ്റ്റിലും ബാറ്റര്‍മാരെ തുണക്കുന്ന പിച്ചുകളായിരുന്നെങ്കില്‍ മാഞ്ചസ്റ്റര്‍ എല്ലായ്പ്പോഴും പേസര്‍മാരെ സഹായിച്ചതാണ് ചരിത്രം. പേസര്‍മാര്‍ക്ക് അപ്രതീക്ഷിത ബൗണ്‍സും വേഗവുമാണ് മാഞ്ചസ്റ്ററിന്‍റെ ചരിത്രമെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷമായി പൊതുവെ വേഗം കുറഞ്ഞ പിച്ചുകളാണ് ഇവിടെ മത്സരങ്ങള്‍ക്ക് തയാറാക്കുന്നത്. എങ്കിലും ഇപ്പോള്‍ പുറത്തുവന്ന ചിത്രങ്ങളില്‍ മാഞ്ചസ്റ്ററിലേത് പച്ചപ്പുള്ള പിച്ച് തന്നെയാണ്. കഴിഞ്ഞ കുറച്ചു ദിവസമായി തുടര്‍ച്ചയായി പെയ്ത മഴ മൂലം ഔട്ട് ഫീല്‍ഡ് പലയിടത്തും മോശമായ അവസ്ഥയിലുമാണ്. കഴി‍ഞ്ഞ രണ്ട് വര്‍ഷമായി പേസര്‍മാര്‍ക്ക് കാര്യമായ പിന്തുണയൊന്നും ലഭിക്കാത്ത പിച്ചായാണ് വിലയിരുത്തപ്പെടുന്നതെങ്കിലും മത്സരത്തിനിടെ മഴ പെയ്താല്‍ ഓള്‍ഡ് ട...
അഞ്ചാം വിക്കറ്റില്‍ ആഘോഷമില്ലാത്തതിന്റെ കാരണം വ്യക്തമാക്കി ബുംറ
Latest Video, Cricket, Sports, Top News

അഞ്ചാം വിക്കറ്റില്‍ ആഘോഷമില്ലാത്തതിന്റെ കാരണം വ്യക്തമാക്കി ബുംറ

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ജസ്പ്രീത് ബുംറ മിന്നും പ്രകടനത്തിന് ശേഷം തന്റെ പേര് ലോര്‍ഡ്സ് ഓണേഴ്സ് ബോര്‍ഡില്‍ രേഖപ്പെടുത്തിയെങ്കിലും അഞ്ചാം വിക്കറ്റ് നേടിയപ്പോഴുണ്ടായ അദ്ദേഹത്തിന്റെ നിശബ്ദ പ്രതികരണം പ്രശംസ പിടിച്ചുപറ്റിയത് പോലെ തന്നെ കൗതുകത്തിനും കാരണമായിരുന്നു. എന്താണ് അഞ്ചാം വിക്കറ്റ് നേട്ടം താന്‍ ആഘോഷിക്കാതിരുന്നത് എന്നതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ജസ്പ്രീത് ബുംറ. കഴിഞ്ഞ രണ്ട് ടെസ്റ്റിനും ടീമില്‍ ഇല്ലാതിരുന്ന ഇംഗ്ലണ്ടിന്റെ പേസര്‍ ജോഫ്ര ആര്‍ച്ചറെയാണ് അഞ്ചാംവിക്കറ്റില്‍ വീഴ്ത്തിയത്. ജാമി സ്മിത്തും ബ്രൈഡണ്‍ കാര്‍സും തമ്മിലുള്ള 84 റണ്‍സിന്റെ കൂട്ടുകെട്ടിന്റെ സഹായത്തോടെ ഇംഗ്ലണ്ടിന്റെ ലോവര്‍ ഓര്‍ഡര്‍ സ്‌കോര്‍ 400ലേക്ക് അടുപ്പിച്ചതില്‍ ബുംറ അസംതൃപ്തനായിരിക്കാം ഇന്ത്യന്‍ സ്പിന്നര്‍ എന്നാണ് പലരും സംശയിച്ചത്. എന്നാല്‍ അതൊന്നുമല്ല തന്റെ നിശബ്ദ്തക്ക് കാരണമായതെ...
ഇന്ത്യക്ക് ആശങ്കയായി റിഷഭ് പന്തിന്റെ പരിക്ക്
India, Cricket, Latest news, Sports, Top News

ഇന്ത്യക്ക് ആശങ്കയായി റിഷഭ് പന്തിന്റെ പരിക്ക്

ലോര്‍ഡ്‌സ് ടെസ്റ്റിന്റെ ഒന്നാംദിനം ഇന്ത്യക്ക് ആശങ്കയായി വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ പരിക്ക്. മുപ്പത്തിനാലാം ഓവറില്‍ ആയിരുന്നു സംഭവം. ജസ്പ്രിത് ബുംറയുടെ പന്ത് കീപ്പ് ചെയ്യുന്നതിനിടെ റിഷഭ് പന്തിന്റെ ഇടതു കൈയിലെ ചൂണ്ടുവിരലിനാണ് പരിക്കേറ്റത്. ഗ്രൗണ്ടില്‍ തന്നെ റിഷഭ് പന്തിന് പ്രാഥമിക ചികിത്സ നല്‍കി. വിശദ പരിശോധനയ്ക്കായി റിഷഭ് പന്ത് കളിക്കളം വിട്ടപ്പോള്‍ ധ്രുവ് ജുറലാണ് പകരം വിക്കറ്റിന് പിന്നിലെത്തിയത്. പന്തിന് ലോര്‍ഡ്‌സില്‍ തുടരാനാകുമോ എന്നുള്ള കാര്യത്തില്‍ വ്യക്തതയില്ല. പന്തിന് പരിക്കുണ്ടെന്ന് ബിസിസിസഐ സ്ഥിരീകരിച്ചിരുന്നു. .നിലവില്‍ മെഡിക്കല്‍ ടീമിന്റെ കൂടെയാണ് പന്ത്. അദ്ദേഹത്തിന്റെ ചൂണ്ടുവിരലിന് പരിക്കുണ്ട്. പന്തിന്റെ അഭാവത്തില്‍ ധ്രുവ് ജുറല്‍ വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിയും.'' ബിസിസിഐ എക്‌സില്‍ കുറിച്ചിട്ടു. പന്തിന്റെ പരിക്കിനെ കുറിച്ച് വ്യക്തതയില്ലെന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ നിതീഷ്...
Cricket

‘ഞങ്ങളുടെ ടീം ശത്രു രാജ്യത്ത്’; വിഷം ചീറ്റി പിസിബി ചെയര്‍മാന്‍ PCB Chairman

PCB Chairman ഇന്ത്യയെ ‘ദുഷ്മാന്‍ മുല്‍ക്ക്’ (ശത്രു രാജ്യം) എന്ന് വിശേഷിപ്പിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്‍മാന്‍ സാക്ക അഷ്‌റഫ്. ഒരു മാധ്യമവുമായുള്ള ആശയവിനിമയത്തിനിടെയാണ് അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം. Also Read : https://steelblue-ferret-311405.hostingersite.com/widespread-rain-in-the-state-today-rain-kerala/ പുതിയ കേന്ദ്ര കരാറുകള്‍ പ്രഖ്യാപിക്കുന്നതിനും കളിക്കാര്‍ക്ക് മാച്ച് ഫീ വര്‍ധിപ്പിക്കുന്നതിനുമായി മാധ്യമങ്ങളുമായി സംവദിക്കവേ, ‘ശത്രു രാജ്യത്ത്’ കളിക്കുമ്പോള്‍ കളിക്കാരുടെ മനോവീര്യം വര്‍ധിപ്പിക്കാനാണ് ഇത് ചെയ്യുന്നതെന്ന് അഷ്റഫ് പറഞ്ഞു. https://www.youtube.com/watch?v=wkoj96wDs40&t=56s കളിക്കാര്‍ ‘ശത്രുരാജ്യത്തിലേക്കോ’ മത്സരം നടക്കുന്നിടത്തോ പോകുമ്പോള്‍ അവരുടെ മനോവീര്യം ഉയര്‍ന്ന നിലയിലായിരിക്കണം. അവര്‍ക്ക് മികച്ച പ്രകടനം നടത്താന്‍ ഞങ്ങള്‍ അവര...
Cricket

മാൻ ഓഫ് ദി മാച്ച്‌ സമ്മാനത്തുകയായി ലഭിച്ച സമ്മാനത്തുക 4.15 ലക്ഷം രൂപ കൊളംബോയിലെ ഗ്രൗണ്ട് സ്റ്റാഫിന് സമ്മാനിച്ചു മുഹമ്മദ് സിറാജ് Mohammed Siraj

India's Mohammed Siraj (R) receives the 'Player of the match' award at the end of the Asia Cup 2023 one-day international (ODI) final cricket match between India and Sri Lanka at the R. Premadasa Stadium in Colombo on September 17, 2023. (Photo by FAROOQ NAEEM / AFP) (Photo by FAROOQ NAEEM/AFP via Getty Images) Mohammed Siraj ഏഷ്യാകപ്പ് ഫൈനലില്‍ മാസ്മരിക പ്രകടനത്തിന് പിന്നാലെ കളത്തിന് പുറത്തും ആരാധകരുടെ മനംകവര്‍ന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ്. ഏഴോവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് പിഴുത താരത്തിന്റെ പ്രഹരത്തില്‍ ആതിഥേയരായ ശ്രീലങ്ക 50 റണ്‍സിനാണ് ആള്‍ഔട്ടായത്. മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട സിറാജ് ചെയ്ത പ്രവൃത്തിക്ക് കൈയടിക്കുകയാണിപ്പോള്‍ ക്രിക്കറ്റ് ലോകം. https://www.youtube.com/watch?v=GSv50L8kIWQ മാൻ ഓഫ് ദി മാച്ച്‌ സമ്മാനത്തുകയായി ലഭിച്ച 50...
Cricket

ഏഷ്യാ കപ്പ് ഫൈനലിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് തിരിച്ചടി; അക്ഷറിന് പരിക്ക്, സുന്ദര്‍ പകരക്കാരന്‍ Asia Cup

Asia Cup ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് തിരിച്ചടി. ബംഗ്ലാദേശിനെതിരായ അവസാന സൂപ്പർ ഫോർ മത്സരത്തിനിടെ പരിക്കേറ്റ ഓൾറൗണ്ടർ അക്ഷർ പട്ടേലിന് ഫൈനലിൽ കളിക്കാനാകില്ല. ഫൈനലിൽ അക്ഷറിന്റെ സാന്നിധ്യം അനിശ്ചിതത്വത്തിലായതോടെ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തി. https://www.youtube.com/watch?v=sPS0kZQGIv8&t=15s ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ നിരവധി തവണ അക്ഷറിന് മെഡിക്കൽ സംഘത്തിന്റെ സഹായം തേടേണ്ടതായി വന്നിരുന്നു. ഇതിനിടെ ലങ്കൻ താരമെറിഞ്ഞ ത്രോ കൈയിൽ തട്ടി പരിക്കേൽക്കുകയും ചെയ്തു. എങ്കിലും മെഡിക്കൽ സംഘത്തിന്റെ സഹായം തേടിയ ശേഷം അക്ഷർ ബാറ്റിങ് തുടർന്നു. Also Read : https://steelblue-ferret-311405.hostingersite.com/the-government-may-bear-the-expenses-of-the-nipa-victims-health-minister-veena-george/ ബെംഗളൂരുവിലായിരുന്ന സുന്ദർ ശനി...
Cricket

ഗിൽ ഷോ തുണച്ചില്ല: ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് തോൽവി Asia Cup 2023

Asia Cup 2023 ഏ​ഷ്യാ ക​പ്പ് സൂ​പ്പ​ര്‍ ഫോ​ര്‍ പോ​രാ​ട്ട​ത്തി​ല്‍ ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശിന് 6 റൺസ് ജയം. ഇന്ത്യയുടെ ബാറ്റിംഗ് തകർച്ചയാണ് പരാജയത്തിന് കരണമായത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ്ലാ​ദേ​ശ് 50 ഓ​വ​റി​ല്‍ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 265 റ​ണ്‍സെ​ടു​ത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 49.5 ഓവറിൽ 259 റൺസിൽ എല്ലാരും പുറത്തായി. Also Read : https://steelblue-ferret-311405.hostingersite.com/nipah-virus-nipah-has-been-confirmed-in-one-more-person-in-kozhikode/ ഇ​ന്ത്യ​ക്ക് തു​ട​ക്ക​ത്തി​ലെ ത​ക​ര്‍ച്ച നേ​രി​ട്ടു. 17 റ​ണ്‍സെ​ടു​ക്കു​ന്ന​തി​നി​ടെ, നാ​യ​ക​ന്‍ രോ​ഹി​ത് ശ​ര്‍മ​യെ​യും (0) തി​ല​ക് വ​ര്‍മ​യെ​യും (5) ബം​ഗ്ലാ​ദേ​ശ് പു​റ​ത്താ​ക്കി. ക്രീ​സി​ല്‍ ശു​ഭ്മ​ന്‍ ഗിൽ പതിഞ്ഞ താളത്തിലാണ് കളി ആരംഭിച്ചത്. എന്നാൽ മറുവശത്ത് ഇന്ത്യൻ ബാറ്റർമാരുടെ കൊഴിഞ്ഞുപോക്ക് തടയാനായില്ല. പത...
Cricket

പാകിസ്താനെ കീഴടക്കി ശ്രീലങ്ക ഏഷ്യാ കപ്പ് ഫൈനലിൽ Asia Cup final

Asia Cup final ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ-ശ്രീലങ്ക ഫൈനല്‍. അവസാന പന്തുവരെ നീണ്ട ആവേശപ്പോരാട്ടത്തില്‍ പാകിസ്താനെ രണ്ടുവിക്കറ്റിന് തോല്‍പ്പിച്ചാണ് ശ്രീലങ്കയുടെ ഫൈനല്‍ പ്രവേശം. സ്‌കോര്‍: പാകിസ്താന്‍ 42 ഓവറില്‍ ഏഴിന് 252. ശ്രീലങ്ക 42 ഓവറില്‍ എട്ടിന് 252. മഴകാരണം മത്സരം തുടങ്ങാന്‍ ഏറെ വൈകിയതോടെ 45 ഓവറാക്കിയിരുന്നു. Also Read : https://steelblue-ferret-311405.hostingersite.com/the-movie-that-put-kerala-kerala-state-film-awards-in-front-of-the-world-cm-against-kerala-story-at-the-award-stage/ പാകിസ്താന്‍ ബാറ്റിങ് തുടങ്ങിയശേഷം വീണ്ടും മഴവന്ന് അരമണിക്കൂറോളം മുടങ്ങിയതിനാല്‍ 42 ഓവറാക്കി ചുരുക്കി. പിന്നീട് ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 252 റണ്‍സായി നിശ്ചിയിച്ചു. ശ്രീലങ്കയ്ക്കുവേണ്ടി കുശാല്‍ മെന്‍ഡിസ് 87 പന്തില്‍ 91 റണ്‍സെടുത്ത് തിളങ്ങി. ചരിത് അസലങ്കയുടെ (49*) ചെറുത്തുന...
Cricket

സച്ചിന്റെ ലോക റെക്കാഡ് തിരുത്തി വിരാട് കൊഹ്‌ലി; ഏഷ്യാ കപ്പ് മത്സരത്തില്‍ മറ്റൊരു നേട്ടത്തിനുകൂടി ഉടമയായി താരം Virat Kohli 

Virat Kohli  സൂപ്പര്‍ ഫോര്‍ പോരാട്ടത്തിലെ ആദ്യ ഇന്നിംഗ്‌സ് അവസാനിച്ചപ്പോള്‍ മറ്റൊരു ചരിത്രനേട്ടത്തിനുകൂടി അഹര്‍നായിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കൊഹ്‌ലി. Also Read : https://steelblue-ferret-311405.hostingersite.com/ind-vs-pak-2023-india-beat-pakistan-by-228-runs/ 'ക്രിക്കറ്റിന്റെ ദൈവം' എന്ന് വിളിപ്പേരുള്ള സച്ചിൻ ടെൻഡുല്‍ക്കര്‍ തന്റെ പേരിനൊപ്പം സൂക്ഷിച്ചിരുന്ന റെക്കാഡാണ് കൊഹ്‌ലി തിരുത്തിക്കുറിച്ചിരിക്കുന്നത്. ഏകദിനക്രിക്കറ്റില്‍ 13,000 റണ്‍സ് ഏറ്റവും വേഗത്തില്‍ നേടിയ താരമായിരിക്കുകയാണ് 34കാരനായ കൊഹ്‌ലി. https://www.youtube.com/watch?v=fgF04dOuT20 267ാമത് ഇന്നിംഗ്‌സിലാണ് കൊഹ്‌ലി പുതിയ റെക്കാഡ് സ്വന്തം പേരിലേയ്ക്ക് മാറ്റിയത്. 321 ഇന്നിംഗ്‌സില്‍ 13,000 റണ്‍സ് തികച്ച സച്ചിന്റെ പേരിലായിരുന്നു മുൻപ് ഈ ലോകറെക്കാഡ്. 341 ഇന്നിംഗ്‌സില്‍ 13,000 ഏകദിന റണ്‍സുമായി...