എഐയെ അറിയാതെ പോയ ആപ്പിൾ; ചർച്ചകളിൽ നിറഞ്ഞ് കമ്പനിയും മേധാവിയും
നിർമിത ബുദ്ധി സർവ്വതും കീഴടക്കി മുന്നേറുമ്പോൾ ആ മാറ്റം അറിയാതെ പോയത് ആപ്പിൾ മാത്രമാണെന്ന തരത്തിലുള്ള ചർച്ചകളാണ് ഇപ്പോൾ ടെക് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്. ആപ്പിളിന് എന്താണ് സംഭവിച്ചത് ? എ ഐ അപ്പ്‌ഡേഷനിൽ ആപ്പിൾ പുറകിലാണ് തുടങ്ങിയ വിവിധ അഭിപ്രയങ്ങളാണ് ഇപ്പോൾ ഉയർന്ന വരുന്നത്.എന്നാൽ എല്ലാവരും ഒരുപോലെ ഉന്നം വയ്ക്കുന്നത് ആപ്പിൾ മേധാവി ടിം കുക്കിനെയാണ്.എ ഐ വേണ്ടരീതിയിൽ ഉപയോഗപ്പെടുത്താൻ പുതിയ മേധാവിക്ക് സാധിക്കുന്നില്ലെന്നും ആ സ്ഥാനത്തേക്ക് മറ്റൊരാളെ കൊണ്ട് വരേണ്ടതുണ്ടെന്നുമുള്ള അഭിപ്രായങ്ങളും പലരും മുന്നോട്ട് വയ്ക്കുന്നുണ്ട്.
വിശകലന കമ്പനിയായ ലൈറ്റ്‌ഷെഡ് പാര്‍ട്‌ണേഴ്‌സിലെ വാള്‍ട്ടര്‍ പിയസിക് ജോ ഗ്യലോണ്‍ എന്നിവരാണ് ഇപ്പോൾ കുക്കിനെ മാറ്റണമെന്ന വാദവുമായി എത്തിയിരിക്കുന്നത്.മുൻ മേധാവി സ്റ്റീവ് ജോബ്സിനേക്കാൾ ഈ സ്ഥാനത്തിന് അർഹൻ കുക്ക് ആണെന്ന് മുൻപ് ഇവർ അഭിപ്രായപ്പെട്ടിരുന്നു.മേധാവിയായി എ...

