BREAKING NEWS


Tag: Coconut oil prices

ഒരു ലിറ്റര്‍ കേര വെളിച്ചെണ്ണയ്ക്ക് ഇന്നുമുതല്‍ 529 രൂപ
Kerala News, Latest news, Top News

ഒരു ലിറ്റര്‍ കേര വെളിച്ചെണ്ണയ്ക്ക് ഇന്നുമുതല്‍ 529 രൂപ

കേരഫെഡിന്റെ കേര വെളിച്ചെണ്ണ ലിറ്ററിന് ഇന്ന് മുതൽ 529 രൂപ. ലിറ്ററിന് 110 രൂപ കൂട്ടാൻ തീരുമാനിച്ചതോടെയാണ് ഇത്. മറ്റു ബ്രാൻഡുകളുടെ വെളിച്ചെണ്ണയും നാടൻ വെളിച്ചെണ്ണയും ലീറ്ററിന് 420 - 480 രൂപയ്ക്കു കിട്ടുമ്പോഴാണു കുത്തനെയുള്ള വില വർധന. ഇതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിലയുള്ള വെളിച്ചെണ്ണ കേരയുടേതായി. നാലു മാസത്തിനുള്ളിലെ നാലാമത്തെ വില വർധനയാണിത്. കേരയ്ക്ക് ഏറ്റവും കൂടുതൽ വിറ്റുവരവ് ഓണക്കാലത്താണ്. 2500 ടണ്ണാണ് ഓരോ ഓണത്തിനും വിറ്റഴിയുന്നത്. എന്നാൽ, വില സാധാരണക്കാരനd താങ്ങാനാകാത്ത നിലയിലെത്തിയതിനാൽ ഇക്കുറി ഉപഭോക്താക്കൾ മറ്റു ബ്രാൻഡുകളിലേക്ക് തിരിയും. പൊതുവിപണിയിലെ വെളിച്ചെണ്ണ വിലക്കയറ്റം പിടിച്ചു നിർത്താൻ സംവിധാനമൊരുക്കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി പി പ്രസാദ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനം ഉൽപാദിപ്പിക്കുന്ന കേരയുടെ വില കുത്തനെ ഉയർത്തിയത്. കൊപ്ര സംഭരണത്തിലെ കെട...
സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുത്തനെ ഉയർന്നു; ഓണക്കാലത്ത് കൂടുതൽ വർധനയുണ്ടാകാൻ സാധ്യത
Top News, Business, Kerala News, Latest news, Topnews

സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുത്തനെ ഉയർന്നു; ഓണക്കാലത്ത് കൂടുതൽ വർധനയുണ്ടാകാൻ സാധ്യത

സംസ്ഥാനത്ത് വെളിച്ചെണ്ണയുടെ വില കുതിച്ചുയരുന്നു. ചില്ലറ വിപണിയിൽ ലിറ്ററിന് 450 രൂപവരെ വില രേഖപ്പെടുത്തിയിട്ടുണ്ട്. മൊത്തവില 400 രൂപയിലേക്ക് അടുക്കുകയാണ്. ഇതോടെ ഓണക്കാലത്ത് വില 500 രൂപ വരെ എത്താമെന്നാണു വ്യാപാരികളുടെ പ്രവചനം. കൊപ്രയുടെ ക്ഷാമം രൂക്ഷമായത് വിലക്കയറ്റത്തിന് മുഖ്യകാരണമാണെന്ന് വ്യാപാരികൾ പറയുന്നു. വില ഉയർന്നതോടെ കേരളത്തിലുള്‍പ്പെടെ നാളികേര കൃഷിയിലേക്ക് മടങ്ങുന്നവരുടെ എണ്ണം വർധിക്കുന്നതായി കേരഫെഡ് ചെയർമാൻ വി. ചാമുണ്ണി നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം ആദ്യം മുതൽ 84 ശതമാനത്തോളം വിലവർധന സംഭവിച്ചതായാണ് കണക്കുകൾ. ഇതിൽ ചില്ലറവിലയിൽ 71 ശതമാനത്തോളം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓണക്കാലത്ത് വിപണി ചൂടാകുന്ന സാഹചര്യത്തിൽ, ബിപിഎൽ കാർഡുടമകൾക്ക് സബ്സിഡി നിരക്കിൽ വെളിച്ചെണ്ണ വിതരണം ചെയ്യാനുള്ള പദ്ധതി കേരഫെഡ് ശുപാർശ ചെയ്തിട്ടുണ്ടെന്നും, അതിനുള്ള അനുമതിക്കായി സർക്കാർ തീരുമാനം...